ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങി വിദ്യാർഥിനി മരിച്ചു



പാലക്കാട്: ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങി  ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. ചെത്തല്ലൂര്‍ തെയ്യോട്ടു ചിറ കാഞ്ഞിരത്തടത്തിലെ വലിയ പീടിയേക്കല്‍ യഹിയയുടെ മകള്‍ ഫാത്വിമ ഹനാന്‍  ആണ് മരണപ്പട്ടത്.


ഞായറാഴ്ച വൈകീട്ട് വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഫാത്വിമയുടെ തൊണ്ടയില്‍ ഇറച്ചിക്കഷ്ണം കുരുങ്ങിയത്. ഉടനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മരണപ്പെടുകയായിരുന്നു.


മണ്ണാര്‍ക്കാട് ദാറുന്നജാത്ത് കോളജില്‍ എം എസ് സി സൈക്കോളജി വിദ്യാര്‍ഥിനിയാണ്. 22 വയസ്സായിരുന്നു. മാതാവ്: അസൂറ. ഭര്‍ത്താവ്: ആസിഫ്. ഹനിയ, ഹാനിത്ത് എന്നിവർ സഹോദരങ്ങളാണ്.

Post a Comment

Thanks

أحدث أقدم