കൊച്ചി |ഹൃദയ സംബന്ധമായ അസുഖത്തെത്തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലുള്ള നടൻ ശ്രീനിവാസന്റെ ആരോഗ്യ നിലയിൽ പുരോഗതി. കഴിഞ്ഞ 30നാണ് നെഞ്ചു വേദനയെത്തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ ഹൃദയധമനികളിലെ രക്തമൊഴുക്കിന് തടസമുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് ബൈപാസ് സര്‍ജറിക്ക് വിധേയനാക്കിയിരുന്നു. നിലവിൽ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.
തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലുള്ള ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
നാലാം തീയതി തിങ്കളാഴ്ച ശ്രീനിവാസന്റെ 66-ാം ജന്മദിനമായിരുന്നു
إرسال تعليق
Thanks