പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്‌തു



പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്‌തു. നരേന്ദ്രമോദി എന്ന പേരിലുള്ള സ്വകാര്യ അക്കൗണ്ടാണ് ഹാക്ക് ചെയ്‌തത്‌. ഇന്ന് പുർച്ചെയോടെയാണ് സംഭവം. കുറച്ച് സമയത്തേക്ക് അമ്പരപ്പുണ്ടായെങ്കിലും ട്വിറ്റർ അക്കൗണ്ട് പുനസ്ഥാപിച്ചു. ബിറ്റ്കോയിൻ നിയമവിധേയമാക്കിയെന്ന ട്വീറ്റാണ് ഹാക്കർ പോസ്റ്റ് ചെയ്തത്.

ഈ ട്വീറ്റ് പിന്നീട് ട്വിറ്റർ തന്നെ റിമൂവ് ചെയ്തു. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം ഉടൻ തന്നെ ട്വിറ്ററിനെ അറിയിച്ചാണ് വലിയൊരു തെറ്റിദ്ധാരണയിൽ നിന്ന് മുക്തി നേടിയത്.



ഈ അക്കൗണ്ട് ഹാക്ക് ചെയ്തത് ജോൺ വിക്ക് ആണെന്ന മറ്റൊരു ട്വീറ്റും ഇതോടൊപ്പം ഉണ്ടായിരുന്നു. ഇത് പിന്നീട് പിൻവലിച്ചു. സംഭവത്തിൽ ഉന്നത തല അന്വേഷണം നടക്കും.

 

Post a Comment

Thanks

أحدث أقدم
Moonniyur Vartha