ഇന്തോനേഷ്യയിൽ ഭൂചലനം; സുനാമി മുന്നറിയിപ്പ്

 


ഇന്തോനേഷ്യയിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ്പുറപ്പെടുവിച്ചു. 1000 കിലോമീറ്റർ വേഗത്തിൽ വരെ തിരകൾക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കുന്നു.



രാജ്യത്തെ വടക്കൻ നഗരമായ മൗമേരയിൽ നിന്നും 100 കിലോമീറ്റർ അകലെ ഫ്ലോറസ്​ കടലിൽ 18.5 കിലോ മീറ്റർ ആഴത്തിലാണ്​ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. വലിയ ഭൂചലനത്തെ തുടർന്ന്​ സുനാമിക്ക്​ സാധ്യതയുണ്ടെന്നും യു.എസ്​ ജിയോളജിക്കൽ വകുപ്പ് മുന്നറിയിപ്പ് നൽകി. അതേസമയം, നിലവിൽ ഭൂകമ്പത്തെ തുടർന്ന്​ ആളുകൾ മരിച്ചതായി റിപ്പോർട്ടില്ലെന്നും യു.എസ്​ ജിയോളജി വകുപ്പ്​ വ്യക്​തമാക്കി

Post a Comment

Thanks

Previous Post Next Post
Moonniyur Vartha