തക്കാളിക്ക് തീ വില തുടരുന്നു


| ചിറ്റൂര്‍ |


▶️   വേലന്താവളം പച്ചക്കറി മാര്‍ക്കറ്റില്‍ ഒരുപെട്ടി (14 കിലോ) തക്കാളി 900 മുതല്‍ 1100 വരെയാണ് കഴിഞ്ഞ ദിവസത്തെ മൊത്ത വില.

ആഴ്ചകളായി വിലയില്‍ വലിയ വ്യത്യാസമില്ലാതെ തന്നെ തുടരുകയാണ്. തമിഴ്നാട്ടിലെ കോയമ്ബത്തൂര്‍, നാച്ചിപാളയം തുടങ്ങിയ പച്ചക്കറി മൊത്തവിപണികളില്‍ ഒരുപെട്ടിക്ക് 1750 മുതല്‍ 2100 വരെയെത്തി. മൊത്തവിപണിയില്‍ നിന്ന് ജനങ്ങളില്‍ എത്തുമ്ബോള്‍ ഒരു കിലോഗ്രാമിന് വില 150 മുതല്‍ 200 വരെയാകും. ചില സ്ഥലങ്ങളില്‍ അതിലും കൂടുതല്‍ തുക നല്‍കേണ്ടി വരുന്നുണ്ടെന്നാണ് ജനങ്ങള്‍ പറയുന്നത്. തമിഴ്നാട്ടില്‍ നിന്നുള്ള തക്കാളി വരവും കാലവര്‍ഷ വ്യതിയാനം മൂലം കേരളത്തിലെ ഉല്പാദന കുറവുമാണ് വില വര്‍ദ്ധനവിന്റെ മുഖ്യകാരണം.


തക്കാളി കൃഷി വ്യാപകം തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍



സംസ്ഥാനത്ത് തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലാണ് തക്കാളി വ്യാപകമായി കൃഷി ചെയ്തുവരുന്നത്. പ്രത്യേകിച്ച്‌ വടകരപ്പതി പഞ്ചായത്തില്‍ ഒഴലപ്പതി, ആട്ടയാമ്ബതി, കിണര്‍പ്പള്ളം, കെരാമ്ബാറ, അനുപ്പൂര്‍ എന്നിവിടങ്ങളില്‍ ഭൂരിഭാഗവും തക്കാളി കൃഷിയാണ്. അവശേഷിക്കുന്ന സ്ഥലങ്ങളില്‍ വിവിധ പച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്. ഇത്തവണ മഴ കൂടുതലായതോടെ തക്കാളി ഉള്‍പ്പെടെയുള്ള പച്ചക്കറി കൃഷി ചെയ്തവ മുഴുവന്‍ നശിച്ചു. പിന്നീട് വിളവ് ഇറക്കാന്‍ കഴിയാതെയുമായി. ഇത് ഉല്പാദനം കുറയുകയും വില വര്‍ദ്ധനക്ക് ഇടയാക്കുകയും ചെയ്തു. തമിഴ്നാട്ടിലെ നാച്ചിപാളയം, ചൊക്കനൂര്‍, വഴുക്കപ്പാറ, കാളിയാപുരം പ്രദേശങ്ങളില്‍ നിന്നും കഴിഞ്ഞ കാലങ്ങളില്‍ നിത്യേന 100 മുതല്‍ 150 ടണ്‍വരെ തക്കാളി വേലന്താവളം മൊത്തവിപണിയില്‍ എത്തിയിരുന്നു. ഇവിടെ നിന്നാണ് കേരളത്തിലെ മിക്ക ജില്ലകളിലേക്കും തക്കാളി ഉള്‍പ്പെടെയുള്ള പച്ചക്കറികള്‍ പോകുന്നത്.


ഉല്പാദന കുറവും തമിഴ്നാട്ടിലെ വരവ് നിലച്ചതും തിരിച്ചടി


സംസ്ഥാനത്തിലെ ഉല്പാദന കുറവും തമിഴ്നാട്ടില്‍ നിന്നുള്ള വരവ് നിലച്ചതും വിപണിക്ക് വിനയായി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ ഭൂരിപക്ഷം കര്‍ഷകരും കൃഷിയിറക്കിയിരുന്നില്ല. ഇതാടെ ഉല്പാദനം നിലച്ചതാണ് ഇപ്പോഴത്തെ അവസ്ഥക്ക് പ്രധാന കാരണമെന്ന് വേലന്താവളം പച്ചക്കറി മാര്‍ക്കറ്റിലെ പ്രധാന വ്യാപാരിയും കര്‍ഷകനുമായ ശശികുമാര്‍ പറഞ്ഞു. തക്കാളിക്ക് ഇത്രയധികം വില ഉയര്‍ന്നത് എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്ബാണ്. കഴിഞ്ഞ ആറ് മാസം മുമ്ബ് 50- 100 രൂപയായിരുന്നു ഒരുപെട്ടി തക്കാളിയുടെ വില.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha