നിയന്ത്രണം വിട്ട് ഓട്ടോ 40 അടി താഴ്ചയിലേക്ക് മറിഞ്ഞു; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

 


മലപ്പുറം: 

ആനക്കയം വള്ളിക്കാപ്പറ്റയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ 40 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.





ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.ആനക്കയം ചേപ്പൂര്‍ കൂരിമണ്ണില്‍ പൂവത്തിക്കല്‍ ഖയറുനീസ (46), ഉസ്മാന്‍ (36), സുലേഖ (33) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഇവരുടെ നാലു കുട്ടികള്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. 


ചെറിയ റോഡിലൂടെ പോകുമ്പോള്‍ കല്ലില്‍ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോ മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha