ലോകത്ത് ഒമിക്രോണ്‍ പടരുന്നു; രാജ്യത്ത് പ്രതിദിന രോഗികള്‍ 14 ലക്ഷം വരെ ഉയർന്നേക്കാം- കേന്ദ്രം



ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒമിക്രോണ്‍ വളരെ വേഗത്തില്‍ പടരുകയാണെന്നും യുകെയിലും ഫ്രാന്‍സിലുമുള്ള അണുബാധയുടെ വ്യാപന തോത് നോക്കുമ്പോള്‍ രാജ്യത്ത് പ്രതിദിനം ലക്ഷക്കണക്കിന് കേസുകളിലേക്ക് വർദ്ധിച്ചേക്കാമെന്നും സര്‍ക്കാരിന്റെ കോവിഡ് ടാസ്‌ക് ഫോഴ്സ് മേധാവി മുന്നറിയിപ്പ് നല്‍കി.



നിലവില്‍ 11 സംസ്ഥാനങ്ങളിലായി 101 ഒമിക്രോണ്‍ കേസുകളാണ് ഇന്ത്യയില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. 'യുകെയിലെ വ്യാപനത്തിന്റെ തോതനുസരിച്ച്, ഇന്ത്യയില്‍ സമാനമായ വ്യാപനം ഉണ്ടാവുകയാണെങ്കില്‍, നമ്മുടെ ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍, പ്രതിദിനം 14 ലക്ഷം കേസുകള്‍ വരെ ഉണ്ടായേക്കാം. ഫ്രാന്‍സില്‍ 65,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ തോത് വെച്ച് നോക്കുമ്പോള്‍ രാജ്യത്തെ ജനസംഖ്യ അടിസ്ഥാനമാക്കി പ്രതിദിനം 13 ലക്ഷം കേസുകള്‍ വരെ ഉണ്ടാകാം',  കോവിഡ് ടാസ്‌ക് ഫോഴ്സ് മേധാവി വി.കെ.പോള്‍ പറഞ്ഞു.


Post a Comment

Thanks

Previous Post Next Post
Moonniyur Vartha