യുവ താരങ്ങളൊന്നാകെ മമ്മൂട്ടിയോട്; ‘ഞങ്ങള്‍ നിക്കണോ പോണോ’


കൊച്ചി: മമ്മുക്കയുടെ വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് മലയാളത്തിലെ യുവതാരങ്ങളും. ‘ഇനീപ്പോ നമ്മള്‍ നില്‍ക്കണോ പോകണോ’ എന്നായിരുന്നു ഷറഫുദ്ദീന്റെ കമന്റ്. ‘ചുള്ളന്‍ മമ്മൂക്ക’യെന്നായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം. കൂടാതെ നിരവധി താാരങ്ങളും സമാന കമന്റുകളുമായി രംഗത്തെത്തിയിരുന്നു.

താടി വെച്ച് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് മമ്മൂട്ടി. ആരാധകര്‍ക്കൊപ്പം തന്നെ യുവ ചലച്ചിത്ര താരങ്ങളും മെഗാസ്റ്റാറിന്റെ പോസ്റ്റിന് കമന്റുകളുമായെത്തി. കോവിഡ് കാലത്തിന് ശേഷം സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ പോകുന്ന യുവ താരത്തിന്റെ സെല്‍ഫിയാണിതെന്നാണ് ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് അനൂപ് മേനോന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ആസിഫ് അലി, ടൊവിനോ തോമസ്, രജിഷ വിജയന്‍, അനു സിതാര, പാര്‍വതി നായര്‍ തുടങ്ങിയവരും താരത്തിന് കയ്യടികളുമായെത്തി.പോസ്റ്റ് ചെയ്ത് മിനിട്ടുകള്‍ക്കുള്ളില്‍ ചിത്രം വൈറലായി മാറുകയും ചെയ്തു. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലാണ് താരം രണ്ട് ചിത്രങ്ങള്‍ പങ്കുവെച്ചത്

Post a Comment

Thanks

Previous Post Next Post
Moonniyur Vartha