അരലക്ഷം കടന്ന്‌ മരണം ; മഹാരാഷ്ട്രയിൽ മരണം 20,000 കടന്നു


ന്യൂഡൽഹി :
രാജ്യത്ത്‌ കോവിഡ്‌ മരണം അരലക്ഷം കടന്നു. മരണസംഖ്യയിൽ ലോകത്ത്‌ നാലാമതാണ്‌ ഇന്ത്യ. ആയിരത്തിനടുത്ത്‌ പ്രതിദിന മരണങ്ങളാണ്‌  രാജ്യത്ത്‌ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്‌. രാജ്യത്ത്‌ ആദ്യ മരണമുണ്ടായി 156 ദിവസമെടുത്താണ്‌ മരണം അരലക്ഷം കടന്നത്‌. നാൽപ്പതിനായിരത്തിൽനിന്ന്‌ അമ്പതിനായിരമെത്താൻ വെറും 10 ദിവസം മാത്രം‌. ആകെ രോഗികൾ ഇരുപത്തിയാറരലക്ഷമായി. 6.78 ലക്ഷം രോഗികളാണ്‌ ചികിൽസയിലുള്ളത്‌.

മഹാരാഷ്ട്രയിൽ മരണം 20,000 കടന്നു
മഹാരാഷ്ട്രയിൽ കോവിഡ്‌ മരണം ഇരുപതിനായിരം കടന്നു. ഞായറാഴ്‌ച 288  മരണമുണ്ടായി‌. ആകെ മരണം 20037. ഇവിടെ 11111 രോഗബാധകൂടി ഞായറാഴ്‌ച റിപ്പോർട്ടുചെയ്‌തു. തമിഴ്‌നാട്ടിൽ മരണം 5766 ലെത്തി. ഞായറാഴ്‌ച 125 മരണംകൂടി. ഡൽഹിയിൽ ‌4196 പേർ  മരിച്ചു. കർണാടകയിൽ കോവിഡ്‌ മരണം നാലായിരത്തോടടത്തു. ഞായറാഴ്‌ച 124 പേർകൂടി  മരിച്ചു. ആകെ മരണം 3956. ഗുജറാത്ത്‌–- 2785, ആന്ധ്ര–- 2650, യുപി–- 2449,  ബംഗാൾ–- 2377, മധ്യപ്രദേശ്‌–- 1105. കേരളത്തിൽ ആകെ 156 പേർമരിച്ചു‌.

രാജ്യത്ത്‌ കോവിഡ്‌ മരണനിരക്ക്‌ 1.93 ശതമാനമാണ്‌.‌ മരണനിരക്ക്‌ 0.4 ശതമാനം‌. രാജ്യത്ത്‌ ഏറ്റവും കുറഞ്ഞ കോവിഡ്‌ മരണനിരക്കുള്ള സംസ്ഥാനങ്ങളിലൊന്നാണ്‌ കേരളം. വെള്ളിയാഴ്‌ച 65002 പുതിയരോഗികളും 996 മരണവുമുണ്ടായി. ശനിയാഴ്‌ച 63489 രോഗികളും 944 മരണവും‌.  പ്രതിദിന കേസുകളിൽ കഴിഞ്ഞ ദിവസങ്ങളിലും ഇന്ത്യയാണ്‌ മുന്നിൽ. ശനിയാഴ്‌‌ച 53322 പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക്‌ 72 ശതമാനമാണ്‌. ആകെ രോഗമുക്തർ 18.62 ലക്ഷമായി. 6.77 ലക്ഷം പേരാണ്‌ നിലവിൽ ചികിൽസയിൽ. ആകെ പരിശോധന 2.93 കോടിയിലേറെയായി. 24 മണിക്കൂറിൽ 746608 പരിശോധന നടത്തിയതായി ഐസിഎംആർ അറിയിച്ചു. രോഗസ്ഥിരീകരണ നിരക്ക്‌ നിലവിൽ 8.5 ശതമാനമാണ്‌.

Post a Comment

Thanks

Previous Post Next Post