ദിവസങ്ങൾക്ക് മുമ്പ് കോവിഡ് സ്ഥിരീകരിക്കപ്പെട്ട തലപ്പാറയിലെ വിവിധ സ്ഥലങ്ങൾ മൂന്നിയൂർ സർക്കിൾ SYS സാന്ത്വനം പ്രവർത്തകർ അണുവിമുക്തമാക്കി.
തലപ്പാറയിലെ പാരിസ് ബേക്കറി, മുട്ടിച്ചിറ പളളി, ഓട്ടോസ്റ്റാൻ്റ്, ചിക്കൻ സ്റ്റാൾ, ബസ്സ് സ്റ്റോപ്പ്, മദ്റസകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ തുടങ്ങിയവ അണുവിമുക്തമാക്കി.
മഴക്കെടുതി അനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ സന്നദ്ധ സേവന പ്രവർത്തകരെയും ഓരോ യൂണിറ്റിലും സജ്ജീകരിച്ചതായും നേതാക്കൾ അറിയിച്ചു.
ഇസ്ഹാഖ് സഖാഫി കളിയാട്ട മുക്ക്, ഹംസ കുന്നത്ത് പറമ്പ്, അയ്യൂബ് കളിയാട്ടമുക്ക് , സിദ്ധീഖ് സഖാഫി ചിനക്കൽ ,അസ്ലം ചിനക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
إرسال تعليق
Thanks