ജില്ല കലക്ടർക്കും, പൊലീസ് മേധാവിക്കും കോവിഡ്

ജില്ല കലക്ടർക്കും, പൊലീസ് മേധാവിക്കും കോവിഡ്


മലപ്പുറം ജില്ല പൊലീസ്​ മേധാവിക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതിന്​ പിന്നാലെ കലക്​ടര്‍ കെ. ഗോപാലകൃഷ്​ണന്‍, സബ്​ കലക്​ടര്‍, അസി. കലക്​ടര്‍, എന്നിവർക്കും ​ കോവിഡ്​ സ്​ഥിരീകരിച്ചു. കരിപ്പൂരില്‍ വിമാന ദുരന്തം നടന്ന ദിവസങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പ​ങ്കെടുത്തതിന്​ പിറകെ കലക്​ടര്‍ ​ക്വാറന്‍റീനില്‍ പോയിരുന്നു. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ നടത്തിയ സ്രവ പരിശോധനയിലാണ്​ ഇവര്‍ക്ക്​ രോഗം സ്ഥിരീകരിച്ചത്​. വിമാന ദുരന്തമുണ്ടായപ്പോള്‍ ഇവരെല്ലാം കരിപ്പൂരിലെത്തുകയും രക്ഷാപ്രവര്‍ത്തകരുമായും മറ്റും ഇടപഴകുകയും ചെയ്തിരുന്നു. നിരീക്ഷണത്തിലായിരുന്ന ജില്ലാ കലക്ടറുടെ കോവിഡ് പരിശോധനാ റിപ്പോര്‍ട്ട് ഇന്നാണു പുറത്തുവിട്ടത്. ജില്ലാ പോലീസ് മേധാവി യു അബ്ദുല്‍ കരീമിന് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഗണ്‍മാന് കോവിഡ് സ്ഥിരീകരിച്ചതു മുതല്‍ പോലീസ് മേധാവിയും ക്വാറന്റൈനില്‍ ആയിരുന്നു.

Post a Comment

Thanks

أحدث أقدم