തിരൂരങ്ങാടി: ലോക്‌ഡോൺ ലംഘിച്ച് സംഘം ചേർന്ന് ബിരിയാണി വെച്ച് വിളമ്പിയത് ടിക്‌ടോക്കിലിട്ടതാ….വീഡിയോ കണ്ട പോലീസ് 23 യുവാക്കളെ പൊക്കി കേസ്സെടുത്തു. മൂന്നിയൂർ കളിയാട്ടമുക്കിൽ കഴിഞ്ഞ ദിവസമാണ് കൂട്ടുകാർ ചേർന്ന് ആളൊഴിഞ്ഞ സ്ഥലത്തു ബിരിയാണി വച്ചു വിളമ്പിയത്. മാത്രമല്ല ഇവർ വീഡിയോ എടുത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. വൈറലായ വീഡിയോ പോലീസിന് കിട്ടിയതോടെ ആളെതിരക്കി തിരൂരങ്ങാടി എസ്.ഐ. നൗഷാദ് ഇബ്രാഹിമും സംഘവും ഇറങ്ങി. വീഡിയോയിൽ കണ്ട 23 യുവാക്കൾക്കെതിരെ കേസ്സെടുത്തു.കേസ്സെടുത്തവരിൽ രണ്ടു പേർ കഴിഞ്ഞ 12 ന് ഗൾഫിൽ നിന്നും വന്ന് ക്വാറന്റൈനിൽ കഴിയുന്നവരാണെന്നും പോലീസ് പറഞ്ഞു.തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ ഇവരെ വിട്ടയച്ചു.
ബിരിയാണി വെച്ച് വിളമ്പിയത് ടിക്‌ടോക്കിലിട്ടതാ…. വീഡിയോ കണ്ട പോലീസ് 23 യുവാക്കളെ പൊക്കി കേസ്സെടുത്തു.
0
Tags
നാട്ടുവാർത്ത
Post a Comment
Thanks