പൊന്നാനിയിൽ ബാർ ലൈസൻസ് അനുവദിച്ചത് പ്രതിഷേധാർഹം. സർക്കാർ നടപടി പിൻവലിക്കണം : എസ് വൈ എസ്
പൊന്നാനിയിൽ ബാർ ലൈസൻസ് അനുവദിച്ച നടപടി സർക്കാർ പുന:പരിശോധിക്കണമെന്ന് എസ് വൈഎസ് പൊന്നാനി സോൺ ക്യാബിനറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു . കേരളത്തിൽ കോവിഡ്- 19 നിർമ്മാർജ്ജന പ്രതിരോധ പ്രവർത്തനങ്ങളുമായി എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി മുന്നോട്ടു പോകുന്ന സാഹചര്യത്തിൽ, കേരളത്തിൽ പൊന്നാനിയിലുൾപ്പെടെ 6 ബാറുകൾക്ക് പ്രവർത്തനാനുമതി ഒളിച്ചു കടത്തിയ സർക്കാർ നടപടി അങ്ങേയറ്റം അപലപനീയമാണ്. മദ്യ നിരോധനം അല്ല മദ്യവർജ്ജനമാണ് ഞങ്ങളുടെ നയം, കേരളത്തിൽ ഘട്ടം ഘട്ടമായി മദ്യവർജ്ജനത്തിന് ഞങ്ങൾ പ്രതിജ്ഞാബദ്ധമാണ് എന്ന് പറഞ്ഞു അധികാരത്തിൽ വന്നവർ നാടു നീളെ ബാറുകളനുവദിച്ച് കേരളത്തെ മദ്യത്തിൽ മുക്കി കൊല്ലാൻ ശ്രമിക്കുകയാണ്. ഒരു പ്രദേശത്തിന്റെ സാംസ്കാരിക, സാമൂഹിക, ക്രമസമാധാനരംഗങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം അധാർമ്മിക പ്രവർത്തനകേന്ദ്രങ്ങൾക്ക് അനുമതി നൽകുക വഴി സർക്കാർ, നാട്ടിലെ സമാധാനന്തരീക്ഷത്തെയാണ് തകിടം മറിക്കുന്നത്. പൊന്നാനിയുടെ സാംസ്കാരിക സാമൂഹിക ഔന്നത്യത്തെ കീഴ്മേൽ മറിക്കുന്ന ഈ അനുമതി സർക്കാർ പിൻവലിക്കണമെന്നും ഇത് സംബന്ധിച്ച് മുൻപ് നൽകിയ ഉറപ്പുകൾ പാലിക്കണമെന്നും, ക്യാബിനറ്റ് ആവശ്യപ്പെട്ടു.
Post a Comment
Thanks