കക്കാട്: GMUP സ്കൂൾ കക്കാടിന്റെ സമഗ്ര വികസന പ്രവർത്തനങ്ങൾ ലക്ഷ്യമാക്കി തയ്യാറാക്കിയ 'സ്കൂൾ ശാക്തീകരണ പദ്ധതി'യുടെയും മറ്റ് വികസന പദ്ധതികളുടെയും വിശദമായ രൂപരേഖ സ്കൂൾ അധികൃതർക്ക് കൈമാറി.
എസ്.വൈ.എസ് കക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ ഹെഡ് മാസ്റ്റർ അസീസ് മാസ്റ്റർ, പി.ടി.എ പ്രസിഡന്റ് സലീം വടക്കൻ എന്നിവർക്കാണ് പദ്ധതിരേഖ കൈമാറിയത്.
എസ്.വൈ.എസ് കക്കാട് യൂണിറ്റ് പ്രസിഡന്റ് ജുനൈസ് മുഈനി, സെക്കീർ ഹുസൈൻ മാസ്റ്റർ, റബീഹ് സഖാഫി, മിൻഹാജ് കെ, ഫാസിൽ പി, സ്വാലിഹ് പി കെ തുടങ്ങിയവർ ചേർന്നാണ് പദ്ധതിയുടെ വിശദവിവരങ്ങൾ അടങ്ങിയ രേഖ നൽകിയത്.
സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിദ്യാഭ്യാസ നിലവാരം കൂടുതൽ ഉയർത്തുന്നതിനും ആവശ്യമായ വിവിധ വികസന പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഈ രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്.


Post a Comment
Thanks