മലപ്പുറം: കേരള ഹെഡ്‌ലോഡ് വർക്കേഴ്‌സ് വെൽഫെയർ ബോർഡ് സ്റ്റാഫ് അസോസിയേഷൻ (INTUC) മലപ്പുറം ജില്ലാ കൺവെൻഷൻ ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി മലപ്പുറം ജില്ലാ പ്രസിഡന്റ് വി.പി. ഫിറോസ് അധ്യക്ഷനായിരുന്നു.
സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് അലി ഷാ സി.എം സ്വാഗതം പറഞ്ഞ ചടങ്ങിൽ മലപ്പുറം ജില്ലാ അക്കൗണ്ട് ഓഫീസർ രാജേഷ്, സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി രഹന, ഐഎൻടിയുസി യൂത്ത് വിംഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് നബീർ കൂട്ടക്കാവിൽ, മധു പി എന്നിവർ ആശംസകൾ അർപ്പിച്ചു. ജുനൈദ് പി.എ നന്ദി പറഞ്ഞു.
പുതിയ ഭാരവാഹികളായി വി.പി. ഫിറോസ് (പ്രസിഡന്റ്), മുഹമ്മദ് അലി ഷാ സി.എം (ജനറൽ സെക്രട്ടറി), സമീറ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികൾ:
വർക്കിംഗ് പ്രസിഡന്റ്: ജുനൈദ് കോട്ടക്കൽ
വൈസ് പ്രസിഡന്റുമാർ: മധു പി മഞ്ചേരി, ശിഹാബുദ്ദീൻ കൊണ്ടോട്ടി
ജോയിന്റ് സെക്രട്ടറിമാർ: സൗദാബി പൊന്നാനി, ഹംസ തിരൂർ
എക്സിക്യൂട്ടീവ് അംഗങ്ങൾ: അലവിക്കുട്ടി പെരിന്തൽമണ്ണ, അനീബ് മഞ്ചേരി, രാജേഷ് പെരിന്തൽമണ്ണ, പ്രിയ മഞ്ചേരി, മുഹ്‌സിൻ വണ്ടൂർ, അബ്ദുൽ ഖാദർ താനൂർ


Post a Comment
Thanks