നന്നമ്പ്ര ചെറുമുക്കിൽ വൈദ്യുതി സ്റ്റേ കമ്പിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥി മരണപ്പെട്ട സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് നന്നമ്പ്ര പഞ്ചായത്ത് ആം ആദ്മി പാർട്ടി കമ്മിറ്റി ആവശ്യപ്പെട്ടു.
വൈദ്യുത പോസ്റ്റിലെ സ്റ്റേ കമ്പിയുടെ ഒരു ഭാഗം അലൈൻമെന്റ് തെറ്റി ഹൈവോൾട്ടേജ് ലൈനിൽ തൊട്ടുനിൽക്കുന്ന നിലയിലായിരുന്നുവെന്നും ഇതേക്കുറിച്ച് പലതവണ നാട്ടുകാർ പരാതിപ്പെട്ടിട്ടും കെഎസ്ഇബി അധികൃതർ നടപടിയെടുത്തില്ലെന്നത് ഗൗരവമായി കാണേണ്ടതാണെന്നും
കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അക്ബർ പൊറ്റണിക്കൽ ,സെക്രട്ടറി സാദിഖ് തെയ്യാല, സകരിയ കൊടിഞ്ഞി,അബ്ദുള്ള ചെറുമുക്ക് എന്നിവർ പങ്കെടുത്തു.
ചെറുമുക്ക് പടിഞ്ഞാറെതല സ്വദേശി എറപറമ്പൻ ശിഹാബുദ്ദീൻ്റെ മകൻ ജുനൈദ് (14) ആണ് മരിച്ചത്.

إرسال تعليق
Thanks