വീടിന് മുന്നില്‍ ഡി.ജെ വാഹനത്തില്‍ ഉച്ചത്തില്‍ പാട്ടുവെച്ചു; കെഞ്ചിപ്പറഞ്ഞിട്ടും നിര്‍ത്തിയില്ല; നവജാതശിശുവിന് ദാരുണാന്ത്യം


ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ വീടിന് മുമ്പില്‍ ഡി.ജെ വാഹനം നിര്‍ത്തിയിട്ട് അമിത ശബ്ദത്തില്‍ പാട്ടുവെച്ചതിനെ തുടര്‍ന്ന് നവജാത ശിശുവിന് ദാരുണാന്ത്യം.

ബല്ലിയ ജില്ലയില്‍ നടന്ന വിഗ്രഹനിമജ്ജന ഘോഷയാത്രയ്ക്കിടെയാണ് സംഭവം. ഡി.ജെ വാഹനത്തില്‍ നിന്ന് ഉച്ചത്തില്‍ പാട്ട് ഉയര്‍ന്നതോടെ 20 ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.


അമ്മ റീമാദേവിയും കുഞ്ഞും ഉറങ്ങുന്നതിനിടെയിലാണ് വിഗ്രഹനിമജ്ജന ഘോഷയാത്ര വീടിന് മുമ്പിലെത്തിയത്. ശബ്ദം കേട്ട് കുഞ്ഞ് ഉണര്‍ന്ന് നിലവിളിക്കാന്‍ തുടങ്ങി. ഇതോടെ ശബ്ദം കുറയ്ക്കാനും വാഹനം മാറ്റാനും കുടുംബം സംഘാടകരോട് ആവശ്യപ്പെട്ടു. എന്നാല്‍ കെഞ്ചിപ്പറഞ്ഞിട്ടും അവര്‍ കേട്ട ഭാവം നടിച്ചില്ല. തുടര്‍ന്ന് കുഞ്ഞിന്റെ ആരോഗ്യനില വഷളായി. ഉടന്‍ ബന്ധുക്കള്‍ കുഞ്ഞിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.

അമിതശബ്ദം മൂലമാണ് കുഞ്ഞിന്റെ ഹൃദയമിടിപ്പ് നിലച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഡി.ജെ വാഹനം പിടിച്ചെടുത്തതായി പൊലീസ് ഉദ്യോഗസ്ഥന്‍ ജയ്ശങ്കര്‍ മിശ്ര അറിയിച്ചു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Post a Comment

Thanks

أحدث أقدم