സ്റ്റേവയറിൽ നിന്നും ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു


തിരൂരങ്ങാടി: വൈദ്യുതക്കാലിലെ സ്റ്റേവയറിൽ നിന്നും ഷോക്കേറ്റ് 13 വയസ്സുകാരനായ വിദ്യാർഥി മരിച്ച സംഭവത്തിൽ  മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.


മലപ്പുറം ജില്ലാ കളക്ടറും കെ.എസ്.ഇ.ബി എക്സിക്യുട്ടീവ് എഞ്ചിനീയറും അപകടത്തിന്റെ കാരണം സമഗ്രമായി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശിച്ചു. ഡിസംബർ 3 ന് തിരൂർ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗ സിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.


കഴിഞ്ഞ ദിവസം രാവിലെയാണ് വീടിനടുത്തെ പാടത്തൂടെയുള്ള വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് ചെറുമുക്ക് സ്വദേശിയായ ജുനൈദ് മരിച്ചത്. സംഭവത്തിൽ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് അന്വേഷണത്തിന് ഉത്തരവിടുകയും കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ നിർദേശിക്കുകയും ചെയ്തു.


Post a Comment

Thanks

Previous Post Next Post