ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസ് ആരംഭിച്ച് സൗദി എയർലൈൻസ്.


കോഴിക്കോട്:ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ച് സൗദി എയർലൈൻസ്. ആഴ്‌ചയിൽ മൂന്ന് ദിവസമാണ് സർവീസ്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ സർവീസുണ്ടാവും. മലബാർ മേഖലയിലെ പ്രവാസികൾക്കും ഉംറ തീർത്ഥാടകർക്കും ഏറെ ആശ്വാസമാകുന്നതാണ് പുതിയ സർവീസ്.


ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജിദ്ദ-കോഴിക്കോട് നേരിട്ടുള്ള വിമാന സർവീസിനു തുടക്കമായത്. ജിദ്ദയിൽ നിന്നെത്തിയ ആദ്യവിമാനം ഇന്നലെ വൈകുന്നേരം ആറിന് കോഴിക്കോട്ടെത്തി. ആഴ്ചയിൽ മൂന്ന് സർവീസുകളുണ്ട്, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസ്. ജിദ്ദയിൽ നിന്ന് രാവിലെ 10ന് പുറപ്പെടുന്ന വിമാനം വൈകീട്ട് ആറിന് കോഴിക്കോട്ടെത്തും. തിരിച്ച് രാത്രി 7:05ന് പുറപ്പെട്ട് സൗദി സമയം രാത്രി 11 മണിക്ക് ജിദ്ദയിലെത്തുന്ന രൂപത്തിലാണ് ഷെഡ്യൂൾ.

20 കിലോയുടെ ചെക്ക്-ഇൻ ലഗേജാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റിന് അനുവദിക്കുക. 180 പേർക്ക് വരെ യാത്ര ചെയ്യാവുന്ന എയർബസ് 321 ആണ് കോഴിക്കോട്ടെ സർവീസ് നടത്തുന്നത്. ഇന്ത്യൻ വിമാന സർവീസുകൾ നിർത്തിവച്ച സാഹചര്യത്തിൽ നേരത്തെ ഫ്ലൈനാസ് കോഴിക്കോട്ടേക്ക് ജിദ്ദയിൽനിന്ന് സർവീസ് ആരംഭിച്ചിരുന്നു. അതിന് പിന്നാലെയാണിപ്പോൾ സൗദിയ കൂടി കോഴിക്കോട്ടേക്കെത്തുന്നത്.


റിപ്പോർട്ട്:


അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post