മൂന്നിയൂർ : രക്തദാന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും രക്തം ആവശ്യമായി വരുന്നവർക്ക് ആവശ്യമായ സമയത്ത് രക്തദാതാക്കളെ കണ്ടെത്തുന്നതിനും ലക്ഷ്യമിട്ട് മൂന്നിയൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ബ്ലഡ് ബാങ്കിന്റെ ലോഗോ പ്രകാശനം ചെയ്തു.
വള്ളിക്കുന്ന് നിയോജക മണ്ഡലം എം.എൽ.എ ടി.വി. ഇബ്രാഹിം ലോഗോ പ്രകാശനം നിർവഹിച്ചു.
രക്തത്തിന്റെ ആവശ്യകത വർധിച്ചുവരുന്ന സാഹചര്യത്തിൽ അടിയന്തര ഘട്ടങ്ങളിൽ രക്തം ലഭ്യമാക്കുക, സന്നദ്ധ രക്തദാതാക്കളുടെ കൂട്ടായ്മ വിപുലീകരിക്കുക, കൂടുതൽ ആളുകളെ രക്തദാനത്തിന്റെ മഹത്തായ സാമൂഹിക ദൗത്യത്തിലേക്ക് കൊണ്ടുവരിക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
രക്തദാനത്തിന് സന്നദ്ധരായവരുടെ വിവരങ്ങൾ ഏകോപിപ്പിച്ച് ആവശ്യക്കാർക്ക് വേഗത്തിൽ സഹായം എത്തിക്കാനും യുവജനങ്ങളുടെ നേതൃത്വത്തിൽ സേവന പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കാനും ഈ സംരംഭം സഹായകമാകും.
പ്രകാശന ചടങ്ങിൽ വള്ളിക്കുന്ന് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.എ. അസീസ്,മൂന്നിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി U ഷംസു നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് TP നബീൽ മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ അമീർ UP മണ്ഡലം ഭാരവാഹികളായ സുഹൈൽ പാറക്കടവ്, നൗഫൽ കൗo,ജാഫർ ചേളാരി മൂന്നിയൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ആബിദ് കുന്നത്ത് പറമ്പ്, ജനറൽ സെക്രട്ടറി ഷമീം മണക്കടവൻ ട്രഷറർ നവാസ് കളിയാട്ടമുക്ക് വൈറ്റ് ഗാർഡ് പഞ്ചായത്ത് കോഡിനേറ്റർ ഷഫീഖ് മുള്ളുങ്ങൽ യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹികളായ ഷാഫി പാറക്കടവ്,ശാഹുൽ മൂക്കുമ്മൽ ,വാർഡ് മെമ്പർ ഷഫീഖ് ചെറുക്കാവിൽ വൈറ്റ് ഗാർഡ് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment
Thanks