മെന്റലിസത്തിൽ ലോക റെക്കോർഡ് നേട്ടം; റാഷിദ ഫർസത്തിന് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം


വെളിമുക്ക് ആലുങ്ങൽ. മെന്റലിസം രംഗത്തെ മികവിന് റാഷിദ ഫർസത്തിന് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം ലഭിച്ചു. മെന്റലിസത്തിലൂടെ ശ്രദ്ധേയമായ നേട്ടം കൈവരിച്ച റാഷിദ ഫർസത്തിന്റെ ഈ അംഗീകാരം നാടിന് അഭിമാനമായി.


മനുഷ്യന്റെ ചിന്തകളെയും നിരീക്ഷണശേഷിയെയും മനഃശാസ്ത്രപരമായ സമീപനങ്ങളെയും ആസ്പദമാക്കിയുള്ള മെന്റലിസം രംഗത്ത് തന്റെ കഴിവ് തെളിയിച്ചാണ് ഈ നേട്ടം സ്വന്തമാക്കിയത്.


സൈക്കോളജിസ്റ്റ്, സൈക്കോതെറാപ്പിസ്റ്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന റാഷിദ ഫർസത്ത് മാനസികാരോഗ്യ ബോധവൽക്കരണ രംഗത്തും സജീവമാണ്.

 വോയിസ് ഓഫ് ഡിസേബിൾഡ് സെക്രട്ടറിയായും 

WPCO യുടെ state level ലീഡർആയി പ്രവർത്തനരംഗത്തെ മികവുപുലർത്തി കൊണ്ടിരിക്കുന്നു

മെന്റലിസം രംഗത്തെ ഈ അന്താരാഷ്ട്ര അംഗീകാരം കൂടുതൽ ഉയരങ്ങളിലേക്ക് എത്താനുള്ള പ്രചോദനമാണെന്ന് റാഷിദ ഫർസത്ത് പറഞ്ഞു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവർത്തകരും അഭിനന്ദനങ്ങൾ അറിയിച്ചു.

Post a Comment

Thanks

Previous Post Next Post