കായിക പ്രതിഭകളെ ആദരിച്ചു


സംസ്ഥാന തലത്തിൽ മികവ് പ്രകടിപ്പിച്ച ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കായിക താരങ്ങളെ അനുമോദിച്ചു.  ദേശീയ സ്കൂൾ ഫുട്ബോൾ ടൂർണമെൻ്റിൽ പങ്കെടുക്കുന്ന കേരള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് സഹ്റാൻ, സംസ്ഥാന അണ്ടർ 19 കരാട്ടെ ചാമ്പ്യൻഷിപ്പിൽ  ഗോൾഡ് മെഡൽ നേടിയ വൈഗ പി. എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. 


 തൃശ്ശൂരിൽ വച്ച് നടന്ന സംസ്ഥാന ഫുട്ബോൾ മത്സരത്തിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച സഫ്റാൻ രണ്ട് ഗോളുകൾ നേടിക്കൊണ്ട്  മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഈ പ്രകടനമാണ് മുഹമ്മദ് സഫ്‌റാന് ദേശീയ തലത്തിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്ന സംസ്ഥാന ടീമിലേക്ക് അവസരം ഒരുക്കിയത്. സ്‌കൂളിലെ കായികാധ്യാപകരായ രാംദാസ്, അനിൽ എന്നിവരുടെ പിന്തുണയും നിരന്തര പരിശീലനവുമാണ് സഫ്റാൻ്റെ ഈ നേട്ടത്തിന് കരുത്ത് പകർന്നത്.


കരാട്ടെ ട്രെയിനർ ആയ സാന്ദേശിൻ്റെ കീഴിൽ ദേവധാർ സ്കൂളിൽ 3 വർഷമായി പരിശീലനം നടത്തിവരുന്ന വൈഗ below 32 വിഭാഗത്തിൽ മൂന്ന് റൗണ്ടിലും 9-0 എന്ന പോയിൻ്റ് നിലയിലാണ് തിളക്കമാർന്ന വിജയം കരസ്ഥമാക്കിയത്.


  തുടർമത്സരങ്ങളിൽ പങ്കെടുക്കുന്നതിന് ആവശ്യമായ സ്പോർട്സ് കിറ്റുകൾ രണ്ടുപേർക്കും വിതരണം ചെയ്തു.

  പി.ടി.എ. പ്രസിഡന്റ് കാദർ കുട്ടി വിശാരത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ആശ ജി., ഹെഡ്മാസ്റ്റർ ഡോ. അനീസുദ്ദീൻ അഹമ്മദ് വി പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ ദിനേശൻ കെ, സലീം മുക്കാട്ടിൽ, ഉമ്മർ ബാവ പി വി. കരാട്ടെ കോച്ച് സന്ദേശ്, ഡെപ്യൂട്ടി HM അഷ്‌റഫ്‌ വി വി എൻ സ്റ്റാഫ്‌ സെക്രട്ടറി ബിന്ദു മോൾ കെ, കായികാധ്യാപകരായ  രാംദാസ് എം, അനിൽ രാജ്  കെ എൻ. എന്നിവർ സംസാരിച്ചു.

Post a Comment

Thanks

Previous Post Next Post