മൂന്നിയൂർ ഗ്രാമപഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡ് 12 ലെ കുന്നത്തുപറമ്പ് – ചാത്തറമ്പത്ത് കോൺഗ്രീറ്റ് റോഡിന്റെ പ്രവൃത്തിക്ക് വാർഡ് മെമ്പർ മറിയുമ്മ അഷ്റഫ് ഉദ്ഘാടനം നിർവഹിച്ചു.
വർഷങ്ങളായി നാട്ടുകാരുടെ വലിയൊരു സ്വപ്നമാണ് ഇതോടെ യാഥാർഥ്യമാകുന്നത്. റോഡ് യാഥാർഥ്യമാക്കുന്നതിനായി ഏറെക്കാലമായി നാട്ടുകാർ നടത്തിയ നിരന്തരമായ ശ്രമങ്ങളുടെയും കൂട്ടായ പ്രവർത്തനങ്ങളുടെയും ഫലമാണ് ഈ വികസനപദ്ധതി. നിരവധി വർഷങ്ങളായുള്ള നാട്ടുകാരുടെ കാത്തിരിപ്പിനും പരിശ്രമത്തിനും ഒടുവിൽ സ്വപ്നസാക്ഷാത്കാരത്തിന്റെ പുതിയ അധ്യായം തുറക്കുകയാണ്.
റോഡ് നവീകരണം പൂർത്തിയാകുന്നതോടെ പ്രദേശവാസികളുടെ യാത്രാദുരിതങ്ങൾക്ക് വലിയ ആശ്വാസമാകുകയും ഗതാഗത സൗകര്യം മെച്ചപ്പെടുകയും ചെയ്യും. വിദ്യാർഥികൾക്കും പ്രായ മായവർക്കും രോഗികൾക്കും ഏറെ പ്രയോജനകരമാകുന്ന വികസനപ്രവർത്തനമാണിത്.
നാട്ടുകാരുടെ ദീർഘകാലത്തെ ആവശ്യത്തിന് പരിഹാരമാകുന്ന ഈ പ്രവൃത്തി പ്രദേശത്തിന്റെ വികസന മുന്നേറ്റത്തിന് പുതിയ പ്രതീക്ഷ നൽകുന്നതാണ്.

Post a Comment
Thanks