വിവാഹത്തിന് ധനസഹായം; മംഗല്യ സമുന്നതി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു


സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക സമുദായങ്ങളിലെ കുടുംബങ്ങൾക്ക് പെൺമക്കളുടെ വിവാഹത്തിന് ധനസഹായം നൽകുന്ന കേരള സർക്കാരിന്റെ മംഗല്യ സമുന്നതി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025 നവംബർ 1നും 2026 ഒക്ടോബർ 31നും ഇടയിൽ വിവാഹം കഴിഞ്ഞിട്ടുള്ള ബിപിഎൽ റേഷൻകാർഡ് അംഗമായ പെൺകുട്ടികളുടെ രക്ഷിതാക്കൾക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്



ആവശ്യമായ രേഖകൾ:

* റേഷൻ കാർഡ്.

* ആധാർ കാർഡ്.

* ബാങ്ക് പാസ്ബുക്ക്.

* വിവാഹ ക്ഷണക്കത്തിന്റെ ഒറിജിനൽ.

* വിവാഹ സർട്ടിഫിക്കറ്റ്.

* വരുമാന സർട്ടിഫിക്കറ്റ്.

* ജാതി തെളിയിക്കുന്ന രേഖ.


അപേക്ഷിക്കേണ്ട തീയതി: 2026 നവംബർ 11 മുതൽ നവംബർ 30 വരെ. അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തിലെ നിബന്ധനകളും രേഖകളുടെ പട്ടികയും പരിശോധിക്കുക.


ഔദ്യോഗിക വെബ്സൈറ്റ്: www.kswcfc.org

ഹെൽപ്പ്‌ലൈൻ: 0471-2311215.

Post a Comment

Thanks

Previous Post Next Post