മാസങ്ങൾക്കുശേഷം പാലത്തിങ്ങൽ പാലത്തിലെ ലൈറ്റുകൾ തെളിഞ്ഞു | പരാതിക്കും ഇടപെടലിനും ഒടുവിൽ നഗരസഭ നടപടി സ്വീകരിച്ചു

ഫോട്ടോ.: പാലത്തിങ്ങൽ പാലത്തിലെ ലൈറ്റുകൾ മാസങ്ങൾക്കുശേഷം തെളിഞ്ഞപ്പോൾ

പരപ്പനങ്ങാടി: തിരൂരങ്ങാടി–പരപ്പനങ്ങാടി നഗരസഭകളെ ബന്ധിപ്പിക്കുന്ന നാടുകാണി പാതയിലെ പാലത്തിങ്ങൽ പാലത്തിൽ മാസങ്ങളായി പ്രവർത്തനരഹിതമായിരുന്ന തെരുവുവിളക്കുകൾ ഒടുവിൽ തെളിഞ്ഞു. പാലത്തിലെ ലൈറ്റുകൾ കത്താത്തത് വാഹനയാത്രക്കാർക്കും പ്രദേശവാസികൾക്കും വലിയ സുരക്ഷാഭീഷണി സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാട്ടി ഉയർന്ന പരാതികൾക്കും ഇടപെടലുകൾക്കുമൊടുവിലാണ് നഗരസഭയുടെ നടപടി.



ഊരാളുങ്കൽ സൊസൈറ്റിയുടെ പരിപാലന കാലാവധി അവസാനിച്ചതിനെ തുടർന്ന് പാലത്തിലെ ലൈറ്റുകളുടെ പരിപാലന ചുമതല പരപ്പനങ്ങാടി നഗരസഭയ്ക്കായിരുന്നു. എന്നാൽ നഗരസഭയുടെ നിയന്ത്രണത്തിലായിട്ടും മാസങ്ങളോളം ലൈറ്റുകൾ പ്രവർത്തനരഹിതമായി തുടരുകയായിരുന്നു.


ഇതിനെതിരെ മനുഷ്യാവകാശ പ്രവർത്തകനും മലപ്പുറം ജില്ലാ വാഹനാപകട നിവാരണ സമിതി ജില്ലാ ജനറൽ സെക്രട്ടറിയുമായ അബ്ദുൽ റഹീം പൂക്കത്ത് നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. 

മാസങ്ങളായി ഇരുട്ടിലായിരുന്ന പാലത്തിൽ ഇപ്പോൾ ലൈറ്റുകൾ തെളിഞ്ഞത് വാഹനയാത്രക്കാർക്കും നാട്ടുകാർക്കും ആശ്വാസമായിട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പരാതികളിൽ സമയബന്ധിതമായി നടപടി സ്വീകരിക്കേണ്ടത് നഗരസഭയുടെ ഉത്തരവാദിത്വമാണെന്നും ഇത്തരം വിഷയങ്ങളിൽ തുടർച്ചയായ നിരീക്ഷണം വേണമെന്നും പരാതിക്കാരായ അബ്ദുൽ റഹീം പൂക്കത്ത്, പി പി സുബൈർ എന്നിവർ പറഞ്ഞു പറഞ്ഞു.



Post a Comment

Thanks

أحدث أقدم