മർകസുസ്സഖാഫത്തി സുന്നിയ്യ പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ നിര്യാതനായി


കോഴിക്കോട്: ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും മർകസുസ്സഖാഫത്തി സുന്നിയ്യ പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ (88) നിര്യാതനായി. സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ്റെയും മർകസ് ഖൽഫാന്റെയും പ്രസിഡൻ്റായും നിരവധി മഹല്ലുകളുടെ ഖാളിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സയ്യിദ് അഹ്മദ് ബാഫഖിയുടെയും സയ്യിദത്ത് നഫീസ ബീവിയുടെയും മകനായി 1938-ൽ കൊയിലാണ്ടിയിലാണ് ജനനം. കൊയിലാണ്ടി മുബാറക് റോഡിലെ വലിയകത്ത് ബംഗ്ലാവിലാണ് അദ്ദേഹം താമസിച്ചിരുന്നത്.


1978 മുതൽ സംഘടനാ രംഗത്ത് സജീവമായ അദ്ദേഹം എസ്.വൈ.എസ്. സംസ്ഥാന വൈസ് പ്രസിഡൻ്റ്, സമസ്ത‌ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ട്രഷറർ, ജാമിഅഃ നൂരിയ്യ പൂർവ വിദ്യാർഥി കൂട്ടായ്മ‌യായ ഫൈസീസിൻ്റെ പ്രസിഡന്റ് എന്നീ നിലകളിലും പ്രമുഖമായ പദവികൾ വഹിച്ചിട്ടുണ്ട്.


തളിപ്പറമ്പ് ഖുവ്വത്തുൽ ഇസ്ലാം, കോഴിക്കോട് വലിയങ്ങാടി പാണ്ടികശാല, കൊയിലാണ്ടി, പരപ്പനങ്ങാടി പനയത്തിൽ, പട്ടിക്കാട് ജാമിഅഃ നൂരിയ്യ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 


തളിപ്പറമ്പ് ഖുവ്വത്തുൽ ഇസ്ലാം, കോഴിക്കോട് വലിയങ്ങാടി പാണ്ടികശാല, കൊയിലാണ്ടി, പരപ്പനങ്ങാടി പനയത്തിൽ, പട്ടിക്കാട് ജാമിഅഃ നൂരിയ്യ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. അബ്‌ദുൽ ഖാദിർ മുസ് ലിയാർ മാട്ടൂൽ, ഇ.കെ. ഹസൻ മുസ് ലിയാർ, ഹാഫിള് മുഹമ്മദ് മുസ് ലിയാർ ബേപ്പൂർ, കൊയിലാണ്ടി ഖാളി പൊടിയാട് കുഞ്ഞഹമ്മദ് മുസ് ലിയാർ, കുറ്റിപ്പുറം അബ്‌ദുൽഖാദിർ മുസ് ലിയാർ, സി.എം. വലിയുല്ലാഹി, കോട്ടുമല അബൂബക്കർ മുസ് ലിയാർ, ശംസുൽ ഉല ഇ.കെ. അബൂബക്കർ മുസ്  ലിയാർ തുടങ്ങിയവർ അദ്ദേഹത്തിന്റെ ഗുരുവര്യരാണ്. പാണക്കാട് ഹുസൈൻ ശിഹാബ് ആറ്റക്കോയ തങ്ങൾ, ശിറിയ അലിക്കുഞ്ഞി മുസ്ലിയാർ, സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി, അബ്‌ദുൽ ഖാദിർ ബാഫഖി തങ്ങൾ തുടങ്ങിയവർ സതീർഥ്യരുമാണ്. സാമൂഹിക-ആത്മീയ രംഗങ്ങളിലെ മികച്ച സംഭാവനകളെ മാനിച്ച് അജ്‌മീർ ഖാജാ മുഈനുദ്ദീൻ ചിശ്‌തി തങ്ങളുടെ നാമധേയത്തിലുള്ള, ജാമിഅ മുഈനിയ്യ അജ്‌മീർ ശരീഫ് നൽകുന്ന രണ്ടാമത് 'സുൽത്വാനുൽ ഹിന്ദ് അവാർഡ്' അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ വിവിധ മത-സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.


മയ്യിത്ത് നമസ്കാരം നാളെ (ചൊവ്വ)  ഉച്ചക്ക് 01 മണിക്ക് കൊയിലാണ്ടിയിൽ


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post