ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് ടി.വി അനുപമയെ മാറ്റി


തിരുവനന്തപുരം | ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് ടി.വി അനുപമയെ മാറ്റി. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി ആയിട്ടാണ് മാറ്റം. ഏവിയേഷൻ മെട്രോ, റെയിൽവേ എന്നിവയുടെ ചുമതല തുടരും. ഗതാഗത കമ്മീഷണര്‍ നാഗരാജുവിനെയും നേരത്തെ മാറ്റിയിരുന്നു. 

മന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് മാറ്റിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.  ഇതിന് പിന്നാലെയാണ് സെക്രട്ടറി അനുപമയെയും മാറ്റിയത്. 

ടി.വി അനുപമയെ ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് എംവിഡി ഉദ്യോഗസ്ഥ സംഘടന മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.കേന്ദ്ര സര്‍വീസില്‍ ഡപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരികെയെത്തിയ ഡി ബാലമുരളിയാണ് ഗതാഗത വകുപ്പിന്റെ പുതിയ സെക്രട്ടറി. ഭക്ഷ്യ സിവില്‍ സപ്ലൈസ് സ്‌പെഷ്യല്‍ സെക്രട്ടറി സ്ഥാനവും ബാലമുരളിക്കാണ്. കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ പദവിയും നല്‍കി.   ഷർമിള മേരി ജോസഫിനെ സിവിൽ സപ്ലൈസിൻ്റെ അധിക ചുമതലയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Post a Comment

Thanks

Previous Post Next Post