ജൽജീവൻ മിഷൻ പൈപ്പ് ലൈൻ ജോലിക്കിടെ ടിപ്പർ ലോറി ഇടിച്ചു; മതിൽ തകർന്നു, വൈദ്യുതിത്തൂണും നിലംപൊത്തി


പള്ളിക്കൽ: ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ ജോലിക്കിടെ ടിപ്പർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ മതിൽ തകരുകയും വൈദ്യുതിത്തൂൺ നിലംപൊത്തുകയും ചെയ്തു.


പള്ളിക്കൽ പഞ്ചായത്തിലെ കോഴിപ്പുറം–ചെട്ട്യാർമാട് റോഡിൽ പ്രധാന കണക്ഷൻ സ്ഥാപിക്കുന്നതിനായി മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് അപകടം. നിർത്തിയിട്ടിരുന്ന ടിപ്പർ ലോറി സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു. കോഴിപ്പുറം മാട്ടുമ്മൽ വീട്ടിൽ കദീജയുടെ മതിൽ ഇടിയുടെ ആഘാതത്തിൽ തകർന്നു.


തുടർന്നും മുന്നോട്ടുനീങ്ങിയ ലോറി തെങ്ങിലിടിച്ചാണ് നിന്നത്. അപകടത്തിൽ സമീപത്തെ വൈദ്യുതിത്തൂണും തകർന്നുവീണു. ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. വൈദ്യുതി തടസ്സപ്പെട്ടത് പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കി.


സംഭവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി വാട്ടർ അതോറിറ്റി അധികൃതരെയും കരാറുകാരനെയും പങ്കെടുപ്പിച്ച് പള്ളിക്കൽ പഞ്ചായത്ത് യോഗം ചേരും.


Post a Comment

Thanks

Previous Post Next Post