പരപ്പനങ്ങാടി: കോയമ്പത്തൂരിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ കരസ്ഥമാക്കിയ പരപ്പനങ്ങാടി പാലത്തിങ്ങൽ സ്വദേശി കെ.ടി. വിനോദിന് നാടിന്റെ ആദരം. അദ്ദേഹത്തിന്റെ വവസതിയിലെത്തിയാണ് നഗരസഭ അധികൃതർ ഉപഹാരം കൈമാറി അഭിനന്ദിച്ചത്.
പരപ്പനങ്ങാടി നഗരസഭ ചെയർപേഴ്സൺ സുബൈദ ടീച്ചർ, വൈസ് ചെയർമാൻ ഷെമീം കിഴക്കിനിയകത്ത് എന്നിവർ കെ.ടി. വിനോദിന്റെ വീട്ടിലെത്തി അദ്ദേഹത്തിന് മൊമെന്റോ സമ്മാനിച്ചു. കായിക രംഗത്ത് മികച്ച വിജയം നേടിയ വിനോദിനെ നാടൊകെ ഒരേ സ്വരത്തിൽ അഭിനന്ദിച്ചു.
ചടങ്ങിൽ എ. സുബ്രഹ്മണ്യൻ, വിനോദിന്റെ ഭാര്യ ശ്രേയ, മാതാവ് ലക്ഷ്മി തുടങ്ങിയവരും സന്നിഹിതരായിരുന്നു

Post a Comment
Thanks