​പരപ്പനങ്ങാടിയുടെ അഭിമാനത്തിന് ആദരം; ദേശീയ മാസ്റ്റേഴ്സ് അത്‌ലറ്റിക്‌സ് സ്വർണമെഡൽ ജേതാവ് കെ.ടി. വിനോദിനെ അനുമോദിച്ചു


​പരപ്പനങ്ങാടി: കോയമ്പത്തൂരിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ കരസ്ഥമാക്കിയ പരപ്പനങ്ങാടി പാലത്തിങ്ങൽ സ്വദേശി കെ.ടി. വിനോദിന് നാടിന്റെ ആദരം. അദ്ദേഹത്തിന്റെ വവസതിയിലെത്തിയാണ് നഗരസഭ അധികൃതർ ഉപഹാരം കൈമാറി അഭിനന്ദിച്ചത്.

​പരപ്പനങ്ങാടി നഗരസഭ ചെയർപേഴ്സൺ സുബൈദ ടീച്ചർ, വൈസ് ചെയർമാൻ ഷെമീം കിഴക്കിനിയകത്ത് എന്നിവർ കെ.ടി. വിനോദിന്റെ വീട്ടിലെത്തി അദ്ദേഹത്തിന് മൊമെന്റോ സമ്മാനിച്ചു. കായിക രംഗത്ത് മികച്ച വിജയം നേടിയ വിനോദിനെ നാടൊകെ ഒരേ സ്വരത്തിൽ അഭിനന്ദിച്ചു.

​ചടങ്ങിൽ എ. സുബ്രഹ്മണ്യൻ, വിനോദിന്റെ ഭാര്യ ശ്രേയ, മാതാവ് ലക്ഷ്മി തുടങ്ങിയവരും സന്നിഹിതരായിരുന്നു

Post a Comment

Thanks

أحدث أقدم