വൈലത്തൂർ: ഓവുങ്ങൽ പാറാൾ ആണ്ട് നേർച്ച ഇന്ന് ഒക്ടോബർ 6ന്
ചൊവ്വാഴ്ച നടക്കുന്നതിനാൽ തിരൂർ - വൈലത്തൂർ റൂട്ടിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ് .
ചൊവ്വാഴ്ച രാവിലെ 06:00 മണി മുതൽ അർദ്ധരാത്രി വരെയാണ് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുക .
നേർച്ചക്ക് വരുന്ന വാഹനങ്ങളല്ലാത്ത വാഹനങ്ങൾ വൈലത്തൂരിൽ ബ്ലോക്ക് ചെയ്യുന്നതാണ് .
🔛♦️തിരൂരിൽ നിന്നും കോട്ടക്കലിലേക്ക് പോകുന്ന വാഹനങ്ങൾ
പയ്യനങ്ങാടി , താനാളൂർ , വൈലത്തൂർ വഴി പോകേണ്ടതാണ്.
🔛 ♦️കോട്ടക്കൽ ഭാഗത്ത് നിന്നും തിരൂരിലേക്ക് വരുന്ന വാഹനങ്ങൾ
വൈലത്തൂർ, താനാളൂർ, പയ്യനങ്ങാടി വഴി തിരൂരിലേക്ക് വരേണ്ടതാണ്.
🔛♦️തിരൂരിൽ നിന്നും വളാഞ്ചേരി & പുത്തനത്താണി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പയ്യനങ്ങാടി, മീശപടി ,കടുങ്ങാത്തുകുണ്ട് വഴി പുത്തനത്താണി വളാഞ്ചേരി ഭാഗത്തേക്ക് പോകേണ്ടതാണ്.
അല്ലെങ്കിൽ
തിരൂരിൽ നിന്നും ഏഴൂർ , തൂവ്വക്കാട്, പുത്തനത്താണി വഴി പോകേണ്ടതാണ്.
🔛♦️വളാഞ്ചേരി പുത്തനത്താണി ഭാഗത്തുനിന്നും തിരൂരിലേക്ക് വരുന്ന വാഹനങ്ങൾ കടുങ്ങാത്തുകുണ്ട്, മീശപ്പടി, പയ്യനങ്ങാടി വഴി തിരൂരിലേക്ക് വരാവുന്നതാണ്.
അല്ലെങ്കിൽ
പുത്തനത്താണി , തൂവ്വക്കാട് , ഏഴൂർ വഴി തിരൂരിലേക്ക് വരാവുന്നതാണ്.
⚠️♦️ഗതാഗതക്കുരുക്ക് ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ ട്രെയിൻ / എയർപോർട്ട് യാത്രക്കാർ ഇതനുസരിച്ച് യാത്രകൾ ക്രമീകരിക്കാൻ ശ്രദ്ധിക്കുക.
إرسال تعليق
Thanks