വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും നിലവിലുള്ള വിവരങ്ങളില്‍ തിരുത്തലുകള്‍ വരുത്താനും (ഫോം 6, ഫോം8 സേവനങ്ങള്‍) കേരളത്തിലെ എല്ലാ വില്ലേജ് ഓഫിസുകളിലും ഒക്ടോബര്‍ 15 മുതല്‍ 31 വരെ പ്രത്യേക ഹെല്‍പ്ഡെസ്ക്കുകള്‍ പ്രവര്‍ത്തിക്കും.
ഫോം 6
18 വയസ്സ് പൂര്‍ത്തിയായവര്‍ക്കും, നിലവില്‍ പട്ടികയില്‍ ഇല്ലാത്തവര്‍ക്കും പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സൗകര്യമുണ്ടാകും.
ഫോം 8
നിലവില്‍ പട്ടികയിലുള്ള വോട്ടര്‍മാര്‍ക്ക് വ്യക്തിഗത വിവരങ്ങള്‍, പിഡബ്ല്യുഡി മാര്‍ക്കിങ്, ഷിഫ്റ്റിങ്, കാര്‍ഡിലെ പ്രശ്നങ്ങള്‍ പരിഹരിക്കല്‍ തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാണ്.
പോസ്റ്ററിലെ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്തു ഓണ്‍ലൈനായും അപേക്ഷിക്കാം.
ജാഗ്രതയോടെ വോട്ട് ചെയ്യാം, നാടിന്റെ വളർച്ചയിൽ പങ്കാളിയാകാം.
റിപ്പോർട്ട് :- അബ്ദുൽ റഹീം പൂക്കത്ത്

Post a Comment
Thanks