കാർ മരത്തിലിടിച്ച് ഒമ്പത് വയസ്സുകാരൻ മരിച്ചു, ഏഴ് പേർക്ക് പരിക്ക്

 


​ബത്തേരി: ഗുണ്ടൽപേട്ടിന് സമീപം കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഒമ്പത് വയസ്സുകാരൻ മരിച്ചു. വടകര വൈക്കിലശേരി മീത്തലചാലിൽ മിഥുൻ ലാലിന്റെ മകൻ ഏമാൻ മിഥുൻ ലാൽ (9) ആണ് അപകടത്തിൽ മരണപ്പെട്ടത്. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്.  


​കാറിലുണ്ടായിരുന്ന മിഥുൻ ലാൽ, നിമിൻ ലാൽ, നവ്യ മോഹൻ, സോനു വി. എസ്., ഈഷ കല്യാണി, എസ്ത പാർവതി (4), നൈന ലക്ഷ്മി (3) എന്നിവർക്കാണ് പരിക്കേറ്റത്.  

​പരിക്കേറ്റവരെ ഉടൻ തന്നെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഗുരുതരമായി പരിക്കേറ്റ നവ്യ മോഹനെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.  

​മരണപ്പെട്ട ഏമാൻ മിഥുൻ ലാലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Thanks

أحدث أقدم