പരപ്പനങ്ങാടി : തിരൂരങ്ങാടി നഗരസഭകളെ യോജിപ്പിക്കുന്ന -നാടുകാണി പാതയിലെ പാലത്തിങ്ങൽ ബ്രിഡ്ജിലെ ലൈറ്റുകൾ കത്താതായിട്ട് ആഴ്ച്ചകൾ. ഊരാളുങ്കൽ സൊസൈറ്റി മാസങ്ങൾക്ക് മുന്നേ പ്രവർത്തന സജ്ജമാക്കി പരപ്പനങ്ങാടി നഗരസഭയ്ക്ക് കൈമാറിയിരുന്നു. എന്നാൽ നഗരസഭ കൈമാറിയതിനുശേഷം ഫണ്ടുവകയിരുത്തി എന്ന് പറയുക എന്നതല്ലാതെ ലൈറ്റുകൾ പ്രവർത്തിക്കുന്നില്ല ഇപ്പോൾ ലൈറ്റുകൾ മാസങ്ങളായി കണ്ണടച്ചിരിക്കുന്നു, പരാധി കാരണം അഞ്ചോ, അറോ ലൈറ്റുകൾ മാത്രമാണ് പ്രവർത്തിച്ചിരുന്നത്.
ഇപ്പോൾ അതും പ്രവർത്തിക്കുന്നില്ല ലൈറ്റുക പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെഡി എഫ് പ്രസിഡണ്ട് അസിസ് കടലുണ്ടി, ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, പി പി സുബൈർ, എന്നിവരുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി നഗരസഭാ സെക്രട്ടറി ശ്രീ ബൈജുവിന് ലൈറ്റുകൾ അടിയന്തരമായി റിപ്പയർ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിവേദനം നൽകി.
ലൈറ്റുകൾ കണ്ണടച്ചത് വാഹനാപകടങ്ങൾക്കും , സാമൂഹ്യ ദ്രോഹികളുടെയും മയക്കുമരുന്ന കച്ചവടക്കാരുടെയും വിളയാട്ട കേന്ദ്രമാകുമെന്ന് നാട്ടുകാരും പരാതി പറയുന്നു
ഫോട്ടോ :- പാലത്തിങ്ങൽ പാലത്തിലെ ലൈറ്റുകൾ പ്രവർത്തിക്കാത്ത നിലയിൽ

Post a Comment
Thanks