സർവീസ് റോഡിൽ കയറുന്നില്ല | ബസുകളെ ഹൈവേയിൽ തടഞ്ഞ് തേഞ്ഞിപ്പലം ഭരണസമിതിയുടെ പ്രതിഷേധം


ചേളാരി | സർവീസ് റോഡിനെ അവഗണിച്ച് ആറ് വരിപ്പാതയിലൂടെ ചീറിപ്പായുന്ന സ്വകാര്യ ബസുകളെ ഹൈവേയിൽ തടഞ്ഞ് തേഞ്ഞിപ്പലം പഞ്ചായത്ത് ഭരണസമിതിയുടെ വേറിട്ട പ്രതിഷേധം. 


ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വ ത്തിൽ ജനപ്രതിനിധികൾ കൂട്ടമായി വന്ന് ചേളാരി എൻട്രി വഴി ഹൈവേയിലേക്ക് പ്രവേശിക്കുന്ന ബസുകളെ തടഞ്ഞ് സർവീസ് റോഡിലൂടെ കടത്തി വിട്ടു.


  തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിൻ്റെ ആസ്ഥാനമായ പാണമ്പ്രയിലൂടെ യാത്രാബസുകൾ പ്രവേശിക്കാതെ ഹൈവേ വഴി പോകുന്നതിനാൽ യാത്ര ക്കാർക്ക് ഉണ്ടാകുന്ന പ്രയാസം ഒരുപാട് തവണ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പോലീസിൽ പരാതിപ്പെട്ടിട്ടും പരിഹാരം കാണാതെ വന്നപ്പോഴാണ് പ്രതിഷേധ സമരവുമായി ജനപ്രതിനിധികൾ തന്നെ രംഗ ത്തിറങ്ങിയത്.


ബസ് തടയുന്നതിന് പഞ്ചായത്ത് പ്രസിഡൻ്റ് ശരീഫ അസീസ്, വൈസ് പ്രസിഡ ൻ്റ് പി വി അൻവർ, സ്ഥിരം സമിതി അധ്യക്ഷരായ ഫിറോസ് കളിയിൽ, ഷഹാന ജംഷീർ, അംബിക ഗോപാലൻ, പഞ്ചായത്ത് അംഗങ്ങളായ എ കെ സൈനുൽ ആബിദ്, ഹരിഹരൻ ചെമ്പ്രത്തിൽ, സുധീഷ് എന്ന കുട്ടൻ, കെ എം ബഷീർ, എം മുസ്തഫ, കനകലത, റീജ മധു, അനീഷ ശിവദാസൻ, നസീമ നേതൃത്വം നൽകി. വിവിധ രാ ഷ്ട്രീയ പാർട്ടി നേതാക്കളും പ്രദേശവാസികളും സമരത്തി ന് ഐക്യദാർഢ്യം അറിയിച്ചു അണിനിരന്നു.

Post a Comment

Thanks

Previous Post Next Post