മലപ്പുറം:മലപ്പുറം ജില്ലയിൽ കെ.എസ്.ആർ.ടി.സിയിൽ താൽക്കാലിക ഡ്രൈവർമാരുടെ 72 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.
പത്താം ക്ലാസ് വിജയവും സാധുവായ ഹെവി ഡ്രൈവിങ് ലൈസൻസുമാണ് യോഗ്യത. മോട്ടോർ വാഹന ലൈസൻസ് കരസ്ഥമാക്കി ഏഴ് വർഷം പൂർത്തിയായിരിക്കണം. അതിൽ ഹെവി മോട്ടോർ വാഹന ലൈസൻസ് നേടി മൂന്ന് വർഷമോ അതിലധികമോ കാലയളവ് ഉണ്ടായിരിക്കണം.
2026 ജനുവരി ഒന്നിന് 25 നും 50 നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളെ തസ്തികയിലേക്ക് പരിഗണിക്കില്ല. 715 രൂപയാണ് ദിവസ വേതനം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന എല്ലാ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 12 നകം തൊട്ടടുത്ത എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 0483 2734904.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
إرسال تعليق
Thanks