താനൂർ ഉപജില്ലാ ശാസ്ത്രോൽസവം: 6 ന് ചൊവ്വാഴ്ച ദേവധാറിൽ തുടങ്ങും. പി.കെ നവാസ് എം എൽ എ ഉദ്ഘാടനം ചെയ്യും


താനൂർ: താനൂർ ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവം ഒക്ടോബർ 6 , 7 ( ചൊവ്വ , ബുധൻ) തിയ്യതികളിൽ താനൂർ ദേവധാർ ഗവ. ഹയർ സെക്കണ്ടറി  സ്കൂളിൽ നടക്കും. എൽപി മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള സ്കൂളുകളിൽ നിന്ന്  നാലായിരത്തോളം പ്രതിഭകൾ പങ്കെടുക്കുന്ന ശാസ് ത്രോത്സവത്തിൻ്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒക്ടോബർ 6 ന് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പി കെ നവാസ് എം എൽ എ  ശാസ്ത്രോത്സവം  ഉദ്ഘാടനം ചെയ്യും. താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും സംഘാടക സമിതി ചെയർമാനുമായ കുഞ്ഞിപ്പ തെയ്യമ്പാടി അദ്ധ്യക്ഷ്യത വഹിക്കും. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി നൗഷാദ് ഉപഹാര സമർപ്പണം നടത്തും. 


താനൂർ നഗരസഭ ചെയർപേഴ്സൺ നസ്‌ല ബഷീർ, ഉപജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ, മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, തിരൂരങ്ങാടി ഡി ഇ ഒ കെ സക്കീന തുടങ്ങിയ പ്രമുഖരും മറ്റു ജനപ്രതിനിധികളും  പങ്കെടുക്കും. ജനറൽ കൺവീനർ ആശ ജി  സ്വാഗതവും സ്വീകരണ കമ്മിറ്റി കൺവീനർ എം. എ റഫീഖ് കൃതജ്ഞതയും രേഖപ്പെടുത്തും. തുടർന്ന്  വിവിധങ്ങളായ ശാസ്‌ത്ര മത്സരങ്ങൾ അരങ്ങേറും. ഒക്ടോബർ 7 വൈകീട്ട് 5 ന് നടക്കുന്ന സമാപന സമ്മേളനം മലപ്പുറം ജില്ലാ പഞ്ചായത്ത വൈസ് പ്രസിഡണ്ട് അഡ്വ. എ പി  സ്മിജി ഉദ്ഘാടനം ചെയ്യും. താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കുഞ്ഞിപ്പ തെയ്യമ്പാടി അദ്ധ്യക്ഷത വഹിക്കും. താനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരായ പി പ്രസാദ്, എം കെ ഫൗസി  ഉൾപ്പെടെയുള്ള വ്യക്തിത്വങ്ങളും ജനപ്രതിനിധികളും പങ്കെടുക്കും. 


ജേതാക്കൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വെച്ച്  വിതരണം ചെയ്യും. വിവിധ അധ്യാപക സംഘടനാ പ്രതിനിധികൾ, മാനേജ്മെൻ് അസോസിയേഷൻ ഭാരവാഹികൾ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുക്കും. സംഘാടക സമിതി കൺവീനർ ജി ആശ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ നൗഷാദ് എം  കൃതജ്ഞതയും രേഖപ്പെടുത്തും. രണ്ടു ദിവസങ്ങളിലായി  ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും ഭക്ഷണം കഴിക്കാൻ കഴിയുന്ന രീതിയിൽ ഭക്ഷണ ഹാളും   പ്രതിഭകളെ സ്വീകരിക്കാനുള്ള എല്ലാ  സൗകര്യങ്ങളും ഒരുക്കിയതായും  സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. 


പത്ര സമ്മേളനത്തിൽ പങ്കെടുത്തവർ : കുഞ്ഞിപ്പ തെയ്യമ്പാടി (പ്രസിഡണ്ട്, താനാളൂർ ഗ്രാമ പഞ്ചായത്ത്), പി.പ്രസാദ്, (എ ഇ ഒ താനൂർ), എം കെ ഫൗസി (എ ഇ ഒ താനൂർ), ഖാദർകുട്ടി വിശാരത്ത് (പി ടി എ പ്രസിഡണ്ട്), ഡോ. വി. അനീസുദ്ദീൻ  (പ്രധാനാധ്യാപകൻ , ഡി ജി എച്ച് എസ് എസ് താനൂർ)  എം നൗഷാദ് (പ്രോഗ്രാം കമ്മിറ്റി കൺവീനർ)  എം.എ റഫീഖ് (കൺവീനർ, റിസപ്ഷൻ കമ്മിറ്റി) അബ്ദു റസാഖ് തെക്കയിൽ, സജ്ന പാലേരി, സി പി ശറഫുദ്ദീൻ, വി വി എൻ അഷ്‌റഫ് പങ്കെടുത്തു.

Post a Comment

Thanks

أحدث أقدم