പാലത്തിങ്ങൽ മേഖല മുസ്ലിം ലീഗ് മൺസൂൺ ക്യാമ്പ് സംഘടിപ്പിച്ചു.


  പരപ്പനങ്ങാടി:പാലത്തിങ്ങൽ മേഖല മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച മൺസൂൺ ക്യാമ്പ് പി. എം. എ സമീർ എം. എൽ. എ ഉദ്ഘാടനം ചെയ്തു.

 പ്രസിഡണ്ട് സി.അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്‌ലിം ലീഗ് 

സെക്രട്ടറി ഉസ്മാൻ താമരത്ത്, താപ്പി അബ്ദുള്ളക്കുട്ടി ഹാജി, സി. അബ്ദുറഹിമാൻകുട്ടി,സി. ടി അബ്ദുൽ നാസർ,കെ. കെ മുസ്തഫ തങ്ങൾ,പി. വി ഹാഫിസ് മുഹമ്മദ്,എം. വി ഹബീബ് റഹ്‌മാൻ എന്നിവർ പ്രസംഗിച്ചു.


  പൂക്കോയ തങ്ങൾ പാലിയേറ്റീവ് സംസ്ഥാന വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട താപ്പി അബ്ദുള്ളക്കുട്ടി ഹാജി, കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയ ഇസ്മായിൽ പനക്കൽ, മണ്ഡലം എം.എസ്.എഫ് സെക്രട്ടറി പി.കെ അനീസ്,ക്ഷീര കർഷക അവാർഡ് നേടിയ ഹനീഫ ചപ്പങ്ങത്തിൽ എന്നിവരെ ക്യാമ്പിൽ വെച്ച് എം. എൽ. എ ഉപഹാരം നൽകി ആദരിച്ചു. 


സെക്രട്ടറി എ. അബ്ദുറഹ്മാൻകുട്ടി സ്വാഗതവും എ. സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

97446633 66

Post a Comment

Thanks

أحدث أقدم