പരപ്പനങ്ങാടി: കിരനല്ലൂർ ന്യൂകട്ടിൽ റോഡിന്റെയും നടപ്പാതയുടെയും ഇരുവശങ്ങളും കാടുപിടിച്ച് പായ്മരങ്ങളും മറ്റ് സസ്യങ്ങളും വളർന്നത് യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും ബുദ്ധിമുട്ടാകുന്നു. റോഡിലേക്ക് വരെ സസ്യങ്ങൾ പടർന്നുകയറിയതോടെ വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും കാഴ്ചപരിധി കുറയുന്നതും അപകടസാധ്യത വർധിക്കുന്നതുമാണ് ആശങ്ക.
പ്രകൃതിഭംഗിയും ശാന്തമായ അന്തരീക്ഷവും കൊണ്ട് നിരവധി വിനോദസഞ്ചാരികളും ടൂറിസ്റ്റുകളും എത്തുന്ന പ്രദേശമാണ് കിരനല്ലൂർ ന്യൂകട്ട്. എന്നാൽ റോഡരികിലും നടപ്പാതയിലും വളർന്നുനിൽക്കുന്ന കാടും പായ്മരങ്ങളും യാത്രയ്ക്ക് തടസ്സമാകുന്നതോടൊപ്പം പ്രദേശത്തിന്റെ സൗന്ദര്യത്തെയും ബാധിക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരെ മനുഷ്യാവകാശ പ്രവർത്തകനും വിവരാവകാശ ആക്ടിവിസ്റ്റും ആയ അബ്ദുൽ റഹീം പൂക്കത്ത് തിരൂരങ്ങാടി, പി പി സുബൈർ , നിയാസ് അഞ്ചപ്പുര എന്നിവരുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി നഗരസഭയ്ക്ക് മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി നടപ്പിലാക്കേണ്ട പ്രവർത്തികൾ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരാതി സമർപ്പിച്ചു.
റോഡിന്റെ വശങ്ങളിലേക്ക് വളർന്നുനിൽക്കുന്ന സസ്യങ്ങൾ അടിയന്തരമായി വെട്ടിമാറ്റി നടപ്പാതയും റോഡിന്റെ ഇരുവശങ്ങളും യാത്രാസൗഹൃദമാക്കണമെന്നാ താണ് പരാതിയിലെ മുഖ്യ ആവശ്യം. പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ ബാധിക്കുന്ന സമാധാനത്തോടെയുള്ള ജീവിതം ദുഃഖമാക്കുന്നതും ഇഴജന്തുക്കൾ അടക്കം ഉണ്ടാക്കുന്നതാണ് വിനോദസഞ്ചാരികൾ ഉൾപ്പെടെ നിരവധിപേർ ഉപയോഗിക്കുന്ന പാതയായതിനാൽ ബന്ധപ്പെട്ട തദ്ദേശസ്ഥാപനവും റോഡ് അധികൃതരും അടിയന്തരമായി ഇടപെടണമെന്നും ആവശ്യമുയരുന്നു.
റോഡരികിലെ കാടുകൾ നീക്കം ചെയ്ത് കിരനല്ലൂർ ന്യൂകട്ടിന്റെ പ്രകൃതിഭംഗി നിലനിർത്തുന്നതിനൊപ്പം സുരക്ഷിതമായ യാത്ര ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
ഫോട്ടോ :നടപ്പാതയോടപ്പം റോഡിലേക്ക് ഇറങ്ങിയ പായ് മരങ്ങൾ

Post a Comment
Thanks