കുട ചൂടി ഓസോൺ സംരക്ഷണ പ്രതിജ്ഞ

 


ചെട്ടിയാൻകിണർ: ലോക ഓസോൺ ദിനത്തോടനുബന്ധിച്ച് ഓസോൺ പാളിയുടെ സംരക്ഷണ സന്ദേശം വിദ്യാർത്ഥികളിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കുന്നതിനായി ചെട്ടിയാൻകിണർ ജി.വി.എച്ച്.എസ്.എസ്. സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ഓസോൺ ദിനാചരണം സംഘടിപ്പിച്ചു.


പ്രഥമാധ്യാപിക പ്രീതി ശ്രീധരൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഓസോൺ പാളിയുടെ പ്രാധാന്യം, അതിന്റെ ക്ഷയത്തിന് കാരണമാകുന്ന ഘടകങ്ങൾ, സംരക്ഷണത്തിനായി വ്യക്തികളും സമൂഹവും സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവ വിശദീകരിച്ച് ശിഹാബുദ്ദീൻ കാവപ്പുര ബോധവൽക്കരണ ക്ലാസ് നടത്തി.


തുടർന്ന് ഓസോൺ പാളി ഭൂമിക്ക് നൽകുന്ന സംരക്ഷണത്തിന്റെ പ്രതീകമായി വിദ്യാർത്ഥികൾ കുടകൾ ചൂടി അണിനിരന്ന് ഓസോൺ സംരക്ഷണ പ്രതിജ്ഞ ചൊല്ലി. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും ഓസോൺ പാളി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും സമൂഹത്തിൽ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.


അസൈനാർ എടരിക്കോട്, റഫീഖ് വേങ്ങര എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

Post a Comment

Thanks

أحدث أقدم