മൂന്നിയൂർ: പരപ്പനങ്ങാടി ഉപജില്ലാ ശാസ്ത്രോത്സവത്തിന് (2026) മൂന്നിയൂരിൽ തുടക്കമായി. സെപ്തംബർ 29, 30, ഒക്ടോബർ 1 തീയതികളിലായി മൂന്നിയൂർ ഹയർ സെക്കൻഡറി സ്കൂൾ, ജി.എം.യു.പി.എസ്. പാറക്കടവ്, നിബ്രാസ് സെക്കൻഡറി സ്കൂൾ എന്നീ മൂന്ന് വേദികളിലായാണ് ഉപജില്ലാ ശാസ്ത്രോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. കാലിക്കറ്റ് സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. റഷീദ് അഹമ്മദ് ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്തു.
ശാസ്ത്രം വെറുമൊരു പാഠപുസ്തക പഠനമല്ലെന്നും, ചോദ്യങ്ങൾ ചോദിക്കാനും നിരീക്ഷിക്കാനും പരീക്ഷിക്കാനും പുതിയ ആശയങ്ങൾ കണ്ടെത്താനും വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്ന ഒന്നാണ് ശാസ്ത്രപഠനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളുടെ ശാസ്ത്രീയ ചിന്തയും സർഗ്ഗാത്മകതയും കഴിവുകളും പ്രകടിപ്പിക്കാനുള്ള മികച്ച വേദിയാണ് ശാസ്ത്രമേളകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്നിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീബ എ. കെ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ജനറൽ കൺവീനറും മൂന്നിയൂർ എച്ച്.എസ്.എസ്. പ്രിൻസിപ്പലുമായ മോഹൻ ടി. സ്വാഗതം ആശംസിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ഹനീഫ മൂന്നിയൂർ, പരപ്പനങ്ങാടി എ.ഇ.ഒ. പി. ബിന്ദു, എം. ജംഷീന, ജാസ്മിൻ മുനീർ, എം. എ. അസീസ്, സി. എം. കെ. മൊയ്തീൻ കുട്ടി, എൻ. എം. അൻവർ സാദത്ത് (പി.ടി.എ. പ്രസിഡന്റ്, എം.എച്ച്.എസ്.എസ്.), ഫൈസൽ കെ.കെ. (എച്ച്.എം. ഫോറം കൺവീനർ), ആയിശുമ്മു, റുക്സാന, പ്രനീഷ്, മുനീറ, അഷ്റഫ് മാഷ്, മുഹമ്മദ് ആസിഫ്, സക്കറിയ, അബ്ദുള്ള തുടങ്ങിയ ജനപ്രതിനിധികളും സംഘാടകരും ചടങ്ങിൽ പ്രസംഗിച്ചു.
സംഘാടക സമിതി ജോയിന്റ് കൺവീനറും പ്രധാനാധ്യാപകനുമായ കെ.കെ. റഷീദ് നന്ദി രേഖപ്പെടുത്തി.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
9744663366
Post a Comment
Thanks