പടിക്കൽ മഹല്ല് ജുമുഅ മസ്ജിദ് ഉദ്ഘാടനവും സംയുക്ത നബിദിന റാലിയും ഇന്ന്



ചേളാരി: നവീകരിച്ച പടിക്കൽ മഹല്ല് ജുമുഅ മസ്ജിദിന്റെ ഉദ്ഘാടനവും സംയുക്ത നബിദിന റാലിയും 2026 സെപ്തംബർ 14 തിങ്കളാഴ്ച (ഇന്ന്) വിപുലമായ പരിപാടികളോടെ നടക്കും.


​വൈകീട്ട് അസർ നമസ്കാരത്തിനു ശേഷം ആറങ്ങാട്ട് പറമ്പിൽ നിന്നാണ് ഉദ്ഘാടന വിളംബര ഘോഷയാത്രയും സംയുക്ത നബിദിന റാലിയും ആരംഭിക്കുന്നത്. 


4:30-ന് പുറപ്പെടുന്ന റാലിയിൽ മഹല്ലിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന പത്തോളം മദ്രസകളിലെ 3000വിദ്യാർത്ഥികൾ അണിനിരക്കും.


​തുടർന്ന് വൈകീട്ട് 6:30-ന് പള്ളിയുടെ ഔദ്യോഗിക ഉദ്ഘാടന കർമ്മം നിർവ്വഹിക്കപ്പെടും. 


സമാപനത്തോടനുബന്ധിച്ച് പള്ളി പരിസരത്ത് വെച്ച് മദ്രസ വിദ്യാർത്ഥികളുടെ മെഗാ ദഫ് മത്സരവും വിപുലമായപൊതുപരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.


​ഇരു സമസ്തകളിലെയും പണ്ഡിത നേതൃത്വവും മത-സാമൂഹിക രംഗത്തെ പ്രമുഖ നേതാക്കളും സയ്യിദന്മാരും ചടങ്ങിൽ സംബന്ധിക്കും. 


സ്വാദിഖലി തങ്ങൾ ,കാന്തപുരം ഉസ്താദ് ,സയ്യിദ് ജിഫ്രി തങ്ങൾ ,ഇബ്രാഹീം ഖലീൽ തങ്ങൾ എന്നിവരുടെ സാന്നിധ്യം കൂടുതൽ സന്തോഷമാകും 

പരിപാടികൾ വിജയകരമാക്കാൻ  മുഴുവൻ ആളുകളുടെയും പൂർണ്ണ സഹകരണം ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Post a Comment

Thanks

أحدث أقدم