ബാങ്ക് സമരം പിൻവലിച്ചു; മൂന്ന് ദിവസവും ബാങ്കുകള്‍ പ്രവര്‍ത്തിക്കും


ന്യൂഡൽഹി: ഇന്ന് മുതല്‍ മൂന്ന് ദിവസം രാജ്യവ്യാപകമായി നടത്താനിരുന്ന ബാങ്ക് സമരം പിൻവലിച്ചു. ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യു എഫ് ബി യു) ആണ് സമരം മാറ്റിവച്ചതായി ഔദ്യോഗികമായി അറിയിച്ചത്. 


ഇന്നലെ രാത്രി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐ ബി എ) നടത്തിയ ചർച്ചകള്‍ക്കൊടുവിലാണ് തീരുമാനം. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് സെപ്റ്റംബർ 28 മുതല്‍ 30 വരെ പണിമുടക്കിന് ആഹ്വാനം ചെയ്തതിരുന്നത്. നേരത്തെ നടത്തിയ സമരങ്ങളുടെ തുടർച്ചയായിട്ടായിരുന്നു മൂന്ന് ദിവസത്തെ സമരം. ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചാക്കി മാറ്റുക എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.


അഞ്ച് ദിന പ്രവൃത്തി ദിനം എന്ന ആവശ്യം പഠിക്കാൻ ഐബിഎയുടെയും യുഎഫ്ബിയുവിൻ്റെയും നേതൃത്വത്തില്‍ ഉന്നതതല സമിതി ഉടൻ രൂപീകരിക്കും. ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍, വിഷയങ്ങള്‍ക്ക് പരിഹാരം കണ്ടെത്താൻ ഈ സമിതി എല്ലാ സാധ്യതകളും പരിശോധിക്കും എന്ന അറിയിപ്പിനെത്തുടർന്നാണ് സമരം താല്‍ക്കാലികമായി പിൻവലിച്ചത്.

Post a Comment

Thanks

Previous Post Next Post