കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് MDMA വില്പന | വേങ്ങര സ്വദേശി പിടിയിൽ


വേങ്ങര: വിദ്യാർഥികൾക്കും യുവാക്കൾക്കും എംഡിഎംഎ വിൽപന നടത്തുന്ന യുവാവിനെ വേങ്ങര പോലീസ് വീട്ടിൽ നിന്നും പിടികൂടി. പറപ്പൂർ പുഴച്ചാൽ സ്വദേശി പഴമടത്തിൽ രവി (47 ) എന്നയാളെയാണ് വേങ്ങര പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ പി.മൻസൂറിന്റെ നേതൃത്വത്തിൽ വേങ്ങര പോലീസും മലപ്പുറം, DANSAF ടീമും ചേർന്ന് പറപ്പൂർ പുഴച്ചാൽ ഉള്ള വീട്ടിൽ വെച്ച് 3 ഗ്രാം MDMA യുമായി പിടികൂടി അറസ്റ്റ് ചെയ്തത് . 

കോട്ടക്കൽ, ,ഇരിങ്ങല്ലൂർ, പറപ്പൂർ വേങ്ങര മേഖലകൾ കേന്ദ്രീകരിച്ച് യുവാക്കൾക്കും കുട്ടികൾക്കും MDMA വിൽപ്പന നടത്തുന്നയാളാണ് ഇദ്ദേഹമെന്ന് പോലീസ് പറഞ്ഞു.

Post a Comment

Thanks

Previous Post Next Post