പ്രമുഖ ബ്രാൻഡായ ബ്രിട്ടാനിയയുടെ ടൈഗർ ബിസ്‌കറ്റിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി. ബിസ്‌കറ്റ് കഴിച്ച നാല് വയസ്സുകാരന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊണ്ടോട്ടിയിലെ കടയിൽ നിന്ന് വാങ്ങിയ ബിസ്‌കറ്റ് പാക്കറ്റിലാണ് പുഴുക്കളെ കണ്ടെത്തിയത്.
വാങ്ങിയതിന്റെ പിറ്റേദിവസം കുട്ടിക്ക് നൽകാനായി ബിസ്‌കറ്റ് പാക്കറ്റ് പൊട്ടിച്ച് നോക്കിയപ്പോഴാണ് ഉള്ളിൽ പുഴുക്കൾ ഇഴയുന്നത് മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ അപ്പോഴേക്കും കുട്ടി പാക്കറ്റിൽ നിന്ന് മൂന്ന് ബിസ്‌കറ്റുകൾ കഴിച്ചിരുന്നു.
തുടർന്ന് മണിക്കൂറുകൾക്കകം കുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കുകയുമായിരുന്നു.
ആദ്യഘട്ട ചികിത്സയ്ക്ക് ശേഷം കുട്ടി വീട്ടിലെത്തിയെങ്കിലും രാത്രിയോടെ വീണ്ടും അസ്വസ്ഥതകൾ കടുത്തതിനെ തുടർന്ന് കുട്ടിയെ വീണ്ടും ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.
ഭക്ഷണസാധനങ്ങളിലെ ഗുരുതരമായ ശുചിത്വമില്ലായ്മയ്ക്കും വീഴ്ചയ്ക്കുമെതിരെ കുടുംബം കൊണ്ടോട്ടി പോലീസിലും ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർക്കും പരാതി നൽകിയിട്ടുണ്ട്.
Post a Comment
Thanks