പരപ്പനങ്ങാടി: വൈദ്യതി മുടങ്ങിയ സമയം നോക്കി വീടു കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ച ചത്തീസ്ഗഡ് സ്വദേശി നാട്ടുകാരുടെ പിടിയിലായി. പ്രതിയായ പ്രദീപിലാണ് നാട്ടുകാർ ഓടിച്ചിട്ടു പിടി കൂടി പോലീസിൽ ഏൽപ്പിച്ചത്.
തിങ്കളാഴ്ച രാത്രി 11 മണിയോടെ ചെട്ടിപ്പടി മൊടുവിങ്ങൽ കാട്ടിക്കോലക്കത്ത് രവിയുടെ വീടിന്റെ പിൻവാതിൽ തകർത്ത് അകത്തുകയറാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികൾ പ്രതിയെ പിടികൂടുകയായിരുന്നു. ഒരു മണിക്കൂറോളം നീണ്ട പവർകട്ടിന്റെ മറവിലായിരുന്നു മോഷണശ്രമം. വിവരം അറിയിച്ചതിനെ തുടർന്ന് പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
അതേസമയം, പിടിയിലായ പ്രദീപിനൊപ്പം രണ്ടുപേർ കൂടി ഉണ്ടെന്നാണ് വിവരം. ഇവർ ഈ പ്രദേശത്ത് തന്നെ ഒളിച്ചിരിക്കാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. വീടുകൾക്ക് പുറത്തുള്ള അടച്ചിട്ട ബാത്ത്‌റൂമുകളും മറ്റും പ്രത്യേകം പരിശോധിക്കണമെന്നും അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പോലീസിനെ അറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
إرسال تعليق
Thanks