തിരൂർ ഗൾഫ് മാർക്കറ്റിന് സമീപം ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിക്കുകയുണ്ടായി. ഇന്നലെ വൈകുന്നേരത്താണ് സംഭവം നടന്നത് .
കാറിൻറെ മുൻഭാഗത്തുനിന്നും തീയും പുകയും വന്ന ഉടനെ ഡ്രൈവറും കാറിലുണ്ടായിരുന്ന കുടുംബവും കാറിൽ നിന്ന് ഇറങ്ങി രക്ഷപ്പെടുകയുണ്ടായി . തുടർന്ന് കാറിൻ്റെ മുൻഭാഗം പൂർണ്ണമായും കത്തി നശിക്കുകയുണ്ടായി.
നാട്ടുകാരും ഫയർഫോഴ്‌സും വന്ന് രക്ഷാപ്രവർത്തനങ്ങൾ നടത്തുകയും തീ അണക്കുകയും ചെയ്തു. പരപ്പനങ്ങാടി ചിറമംഗലം സ്വദേശിയായ തൊട്ടിയിൽ മുബാറക്ക് എന്നയാൾ ഓടിച്ചിരുന്ന ഹുണ്ടായ് കമ്പനിയുടെ കാറാണ് ഓടിക്കൊണ്ടിരിക്കുമ്പോൾ കത്തി നശിച്ചത്. തിരൂർ പോലീസ് സ്ഥലത്ത് എത്തി പ്രാഥമിക അന്വേഷണം നടത്തി.
إرسال تعليق
Thanks