തുടക്കത്തിലും അവസാനത്തിലും വന്ദേമാതരം പൂര്‍ണമായി ആലപിച്ചു; സംഭവം കേരള സര്‍വകലാശാല കായികദിന പരിപാടിയിൽ


തിരുവനന്തപുരം: കേരള സർവകലാശാല ദേശീയ കായികദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ വന്ദേമാതരം പൂർണമായും ആലപിച്ചു. 'ഏക് ഘണ്ഠാ ഖേൽ കെ മൈതാൻ മേം' എന്ന പരിപാടിയുടെ ഉദ്ഘാടനം ചാൻസലറായ ഗവർണർ രാജേന്ദ്ര ആർലേക്കറാണ് നിർവഹിച്ചത്. പരിപാടിയുടെ തുടക്കത്തിലും അവസാനത്തിലും വന്ദേമാതരം പൂർണമായി ആലപിച്ചു.


മന്ത്രിമാരായ റോജി എം. ജോൺ, ഒ.ജെ ജനീഷ്, വി.സി മോഹനൻ കുന്നുമ്മൽ എന്നിവർ വേദിയിൽ ഉണ്ടായിരുന്നു. പ്രോട്ടോകോൾ പ്രകാരമാണ് വന്ദേമാതരം പൂർണമായി ആലപിച്ചതെന്നായിരുന്നു മന്ത്രി ഒ.ജെ ജനീഷിന്റെ വിശദീകരണം.

കഴിഞ്ഞ ദിവസം സർക്കാരിന്റെ ഓണം വാരാഘോഷ സമാപന വേദിയിലും വന്ദേമാതരം പൂർണമായി ആലപിച്ചിരുന്നു. ഇത് മൂന്നാം തവണയാണ് യു.ഡി.എഫ് സർക്കാർ വേദികളിൽ പൂർണമായ വന്ദേമാതര ആലാപനം നടക്കുന്നത്.

Post a Comment

Thanks

أحدث أقدم