കേരളത്തില്‍ ചൂട് കനക്കും; ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്


സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. സാധാരണയേക്കാള്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി വരെ ചൂട് ഉയരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ അറിയിച്ചു.


ഉയര്‍ന്ന ചൂട് സൂര്യഘാതം, സൂര്യാതാപം, നിര്‍ജലീകരണം തുടങ്ങിയവയ്ക്ക് കാരണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. പകല്‍ 11 മണി മുതല്‍ മൂന്ന് മണിവരെയുള്ള സമയത്ത് തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കാനും നിര്‍ദേശമുണ്ട്.


Post a Comment

Thanks

أحدث أقدم