തിരുവനന്തപുരം:മുസ്ലിം ലീഗിന്റെ മുതിർന്ന നേതാവും സംസ്ഥാന സെക്രട്ടറിയും തിരുവനന്തപുരം കേന്ദ്രീകരിച്ച് സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിൽ ദീർഘകാലം സജീവവുമായിരുന്ന ബീമാപള്ളി റഷീദ് അന്തരിച്ചു.
തിരുവനന്തപുരം ജില്ലയിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച നേതാവായിരുന്നു.
തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട്, കോർപ്പറേഷൻ കാൺസിലർ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
തീരദേശ നിവാസികളുടെയും സാധാരണക്കാരുടെയും പ്രശ്നങ്ങൾ കോർപ്പറേഷനിലും ഭരണ തലത്തിലും ഉയർത്തിക്കൊണ്ടുവരുന്നതിൽ സജീവമായിരുന്നു.
സമുദായിക സൗഹാർദ്ദം നിലനിർത്തുന്നതിനും പ്രവാസി സൗഹൃദ പ്രവർത്തനങ്ങൾക്കും തിരുവനന്തപുരത്തെ സാംസ്കാരിക കൂട്ടായ്മകൾക്കും അദ്ദേഹം നേതൃത്വം നൽകിയിരുന്നു.
കെൽ , സിഡ്കോ , ഹോർട്ടി കോർപ് എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെയർമാൻ പദവികളും വഹിച്ചിട്ടുണ്ട്
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

إرسال تعليق
Thanks